നാരായണീയ മഹാസത്രം 20 മുതൽ കിടങ്ങാംപറമ്പിൽ

ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തി​െൻറയും അഖിലഭാരത നാരായണീയ പ്രചാരസഭയുടെയും നേതൃത്വത്തിൽ അഖിലഭാരത നാരായണീയ മഹാസത്രം 20 മുതൽ 27 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സത്രവേദിയുടെ കാൽനാട്ട് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയും സത്രം ആചാര്യനുമായ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി നിർവഹിക്കും. സത്രത്തിന് വിളംബരംകുറിച്ച് ആയിരത്തിൽപരം വീടുകളിലും പതാക ഉയർത്തും. സത്രത്തിന് മുന്നോടിയായുള്ള സാന്ദ്രാനന്ദപുരി എന്ന് നാമകരണം ചെയ്ത നാരായണീയ ദശകങ്ങളുടെ എക്‌സിബിഷനും ക്ഷേത്രാങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. 3000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടി​െൻറ ഛായാചിത്രം വഹിച്ചുള്ള പ്രയാണം കാലടി അദ്വൈതാശ്രമത്തിൽ 15ന് ആരംഭിക്കും. സത്രവേദിയിൽ പ്രതിഷ്ഠിക്കാനുള്ള കൃഷ്ണവിഗ്രഹം 19ന് രാവിലെ അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിൽനിന്നുമാണ് ആരംഭിക്കുക. 20ന് വൈകീട്ട് അഞ്ചിന് മുല്ലക്കൽ ക്ഷേത്രത്തിലെത്തിച്ച് അവിടെനിന്ന് മഹാശോഭയാത്രയായി സത്രവേദിയിൽ എത്തിക്കും. തുടർന്ന് ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിൽ കൊടിേയറ്റും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിഗ്രഹപ്രതിഷ്ഠ നടത്തുന്നതോടെ സത്രത്തിന് സമാരംഭമാകും. വാർത്തസമ്മേളനത്തിൽ മുഖ്യ കോഓഡിനേറ്റർ വി.കെ. ദിനേശൻ പിള്ള, ജനറൽ കൺവീനർ കെ.എസ്. ഷാജി കളരിക്കൽ, സത്രം മാനേജർ എം.കെ. വിനോദ്, ആർ. കൈലാസ്, സ്‌കന്ദൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.