ഫ്രറ്റേണിറ്റി സ്‌ഥാപക ദിനാചരണം

ആലുവ: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സ്‌ഥാപക ദിനാചരണം നടത്തി. ജില്ല പ്രസിഡൻറ് ഷബീർ എം. ബഷീർ പതാക ഉയർത്തി. വെൽഫെയർ പാർട്ടി ആലുവ മണ്ഡലം പ്രസിഡൻറ് ടി.കെ. സുധീർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് മൊയ്നുദ്ദീൻ അഫ്സൽ അധ്യക്ഷത വഹിച്ചു. ജില്ല നേതാക്കളായ അഫ്സൽ തോട്ടുമുഖം, തൻസീർ കുഞ്ഞുണ്ണിക്കര എന്നിവർ നേതൃത്വം നൽകി. ബാല ചിത്രരചന മത്സരം ആലുവ: കേരള ആക്ഷൻ ഫോഴ്സ്, ജനസേവ ശിശുഭവൻ, ചിറയം വിശ്വദീപ്തി പബ്ലിക് സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ ജില്ലതല ബാല ചിത്രരചനമത്സരം നടത്തും. വിവിധ സംഘടനകളുടെ സഹകരണത്തോടെ എൽ.കെ.ജി മുതൽ 10ാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് മത്സരം നടത്തുന്നത്. പരിസ്ഥിതി, റോഡ് സുരക്ഷ, ലഹരിയുടെ ദുരന്തങ്ങൾ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം. ഇൗ മാസം 14ന് ഉച്ചക്ക് രണ്ടിന് പാനായിക്കുളം ചിറയം വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളുടെ രക്ഷിതാക്കൾ 12ന് മുമ്പ് പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: 9747474715, 9072198913.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.