മൂന്ന്​ വാഹനം കൂട്ടിയിടിച്ചു

തുറവൂർ: ദേശീയപാതയിൽ തുറവൂർ താലൂക്ക് ആശുപത്രിക്ക് സമീപം . അപായമില്ല. നിയന്ത്രണംവിട്ട ബൊേലെറാ മീഡിയനിൽ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച രാവിലെ 6.15നാണ് അപകടം. ദേശീയപാത േക്രാസ് ചെയ്ത ഓട്ടോയിൽ ഇടിക്കാതിരിക്കാൻ മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തി. നിർത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൊേലെറാ നിയന്ത്രണം വിട്ടു. പിന്നിൽ വന്ന രണ്ട് കാർ കൂട്ടിയിടിച്ച് ബൊേലെറാ മീഡിയനിൽ തലകീഴായി മറിഞ്ഞു. ഇതേതുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വിവാഹം അമ്പലപ്പുഴ: കരൂർ എഴുപറയിൽ ജി. സുകുമാര​െൻറയും ഷൈലജയുടെയും മകൻ അനന്തകൃഷ്ണനും (കണ്ണൻ) തോട്ടപ്പള്ളി പൂജാലയത്തിൽ പവിത്ര​െൻറയും ജയയുടെയും മകൾ നിമ്മിമോളും (പൂജ) വിവാഹിതരായി. അമ്പലപ്പുഴ: കഞ്ഞിപ്പാടം വൈശ്യംഭാഗം വാഴപ്പറമ്പിൽ വി.ആർ. ബാബുവി​െൻറയും ഗോമതിയുടെയും മകൻ അനീഷും കാക്കനാട് പടമുകൾ മോരിക്കുമൂല വീട്ടിൽ ബാബുലാലി​െൻറയും ഗീതയുടെയും മകൾ വർഷയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.