കൊച്ചി: വെണ്ണല എൻജിനീയേഴ്സ് ക്ലബിൽ നടന്ന അഖില കേരള ഇൻറർ ക്ലബ് പ്രൈസ് മണി ബാഡ്മിൻറൺ ഡബിൾസ് ടീം ചാമ്പ്യൻഷിപ്പിൽ തൃശൂർ അക്വാട്ടിക് ക്ലബ് വിജയികൾ. ഫൈനലിൽ വെണ്ണല സെഞ്ച്വറി ക്ലബിനെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് പി.ടി. തോമസ് എം.എൽ.എ സമ്മാനം നൽകി. 80 പ്ലസ് ഡബിൾസിൽ ജിജോ പി. ചാക്കോ-വി.ജെ. ജോഷി സഖ്യം റെക്സൺ-അലോഷ്യസ് ടീമിനെ പരാജയപ്പെടുത്തി. 90 പ്ലസ് ഡബിൾസിൽ എ.ആർ. ജ്യോതിഷ്-ഐസക് ടി. കുന്നത്ത് ടീം അനിയൻ-സന്തോഷ് ഈപ്പൻ ടീമിനെ പരാജയപ്പെടുത്തി. മിക്സഡ് ഡബിൾസിൽ കാക്കനാട് റേക്ക ക്ലബിലെ ബിജു റോയ്-സിജിലി മിനി ടീം പാലക്കാട് ടോലൻ സ്ക്വയർ ക്ലബിലെ വാമനൻ- സന്ധ്യ ടീമിനെയും പരാജയപ്പെടുത്തി. അസോസിയേഷൻ ഓഫ് രജിസ്േട്രഡ് സോഷ്യൽ ക്ലബ്സ് ഓഫ് കേരളയായിരുന്നു സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.