കൊച്ചി: ശ്വാസകോശ രോഗനിർണയത്തിൽ ആസ്റ്റർ മെഡ്സിറ്റിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സിെൻറ പേരിെല ലോക റെക്കോഡ്. ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി നടത്തിയ ഡോക്ടർമാരുടെ സമ്മേളനത്തിൽ, ആസ്റ്റർ പൾമണോളജി വിഭാഗം തലവൻ ഡോ. ജേക്കബ് ബേബി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ് പ്രതിനിധി ടോണി ചിറ്റേട്ടുകളത്തിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാന മോട്ടോർ വാഹന വകുപ്പിെൻറയും കെ.എസ്.ആർ.ടി.സിയുടെയും സഹകരണത്തോടെ 14 ജില്ലയിലെയും 24 കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഒരേസമയം സൗജന്യ ശ്വാസകോശ രോഗനിർണയം നടത്തിയതിനാണ് ലോക റെക്കോഡ്. സിപ്ലയുടെ െബ്രത്ത് ഫ്രീ ഇൻസ്ട്രക്ടർമാരുടെ സഹായത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ 6920 പേരിലാണ് പൾമണറി ഫങ്ഷൻ ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയവരിൽ 2526 പേർക്ക് ആസ്ത്മ ഉള്ളതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.