ക്രിസ്​തുവി​െൻറ പീഡാനുഭവ സ്​മരണ പുതുക്കി ആയിരങ്ങൾ മലയാറ്റൂരിലെത്തി

കാലടി: ക്രിസ്തുവി​െൻറ കുരിശുമരണത്തി​െൻറ പീഡാനുഭവ സ്മരണ പുതുക്കി ആയിരങ്ങൾ മലയാറ്റൂർ മല ചവിട്ടി. പെസഹ വ്യാഴാഴ്ച ആരംഭിച്ച തീർഥാടകരുടെ അണമുറിയാത്ത പ്രവാഹം ദുഃഖ വെള്ളിയാഴ്ചയും തുടർന്നു. കുരിശുമുടിയിലും അടിവാരത്തും വിശ്വാസികൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പ്രധാന റോഡുകളിലും വൺവേ ഏർപ്പെടുത്തിയ റോഡുകളിലും മണപ്പാട്ടുചിറ റിങ് റോഡിലും രൂപപ്പെട്ട ഗതാഗതക്കുരുക്ക് തീർഥാടകരെ മണിക്കൂറുകളോളം വലച്ചു. െപാലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് ധാരാളം പേർ മല കയറാനെത്തുന്നുണ്ട്. കാലടി മുതൽ മലയാറ്റൂർ വരെയുള്ള എട്ട് കി.മീ. ദൂരത്തിൽ റോഡിന് ഇരുവശത്തും വിവിധ സംഘടനകൾ അന്നദാനവും കുടിവെള്ള വിതരണവും നടത്തിയത് തീർഥാടകർക്ക് ആശ്വാസമായി. കുരിശുകൾ ചുമന്നാണ് പലരും മല കയറിയത്. സന്നിധി, കാൽപാദം, പൊന്നിൻകുരിശ്, വലിയ പള്ളി, ആനകുത്തിയ പള്ളി, മാർത്തോമ മണ്ഡപം, കൽപടവുകൾ, മാർത്തോമ ഭവൻ എന്നിവിടങ്ങളിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചശേഷമാണ് വിശ്വാസികൾ മലയിറങ്ങുന്നത്. വെള്ളിയാഴ്ച താഴത്തെ പള്ളിയിൽനിന്ന് അടിവാരെത്ത വാണിഭത്തടം പള്ളിയിലേക്ക് നടന്ന വിലാപയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ജോൺ തേയ്ക്കാനത്ത്, ഫാ. ടോണി കുഴിപ്പിള്ളി എന്നിവർ പീഡാനുഭവ സന്ദേശം നൽകി. ശനിയാഴ്ച രാത്രി 11.45ന് കുരിശുമുടിയിലും താഴത്തെ പള്ളിയിലും ഉയിർപ്പ് തിരുകർമങ്ങൾ ആരംഭിക്കും. ഉയിർപ്പ് ഞായറാഴ്ച പുലർച്ച മുതൽ കുർബാന നടക്കും. സമുദ്രനിരപ്പിൽനിന്ന് 1269 അടി ഉയരത്തിലാണ് കുരിശുമുടി സ്ഥിതിചെയ്യുന്നത്. 2004ലാണ് അന്തർദേശീയ തീർഥാടനകേന്ദ്രമായി വത്തിക്കാൻ പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.