കുഴൽക്കിണറ്റിൽ ശ്വാസംമുട്ടി മരണം: സഹായധനം കൈമാറി

ചേർത്തല: മണ്ണഞ്ചേരിയിൽ കുഴൽക്കിണർ കുത്തുന്നതിനിടെ ശ്വാസംമുട്ടി മരിച്ച യുവാവി​െൻറ കുടുംബത്തിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായധനം കൈമാറി. കഴിഞ്ഞ ഫെബ്രുവരി 13ന് മണ്ണഞ്ചേരിയിൽ നടന്ന അപകടത്തിൽ മരിച്ച കണിച്ചുകുളങ്ങര യൂനിയനില്‍പെട്ട കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡ് പാന്തേഴത്തുവെളി അനിൽകുമാറി​െൻറ മകൻ അമൽ (19), മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് മേനോൻ തോപ്പിൽ ഗംഗാധര​െൻറ മകൻ ഗിരീഷ് (38) എന്നിവരില്‍ അമലി​െൻറ കുടുംബത്തിനാണ് സഹായം നല്‍കിയത്. യൂനിയൻ പ്രസിഡൻറ് വി.എം. പുരുഷോത്തമൻ അമലി​െൻറ വീട്ടിലെത്തി സഹായധനം കൈമാറി. യൂനിയൻ കൗൺസിലർ സിബി നടേശ്, യൂത്ത്മൂവ്മ​െൻറ് യൂനിയൻ പ്രസിഡൻറ് എസ്. രാജേഷ്, ശാഖ പ്രസിഡൻറ് പ്രേമാനന്ദൻ, സെക്രട്ടറി പ്രസന്നൻ എന്നിവരും പെങ്കടുത്തു. ഗിരീഷി​െൻറ കുടുംബത്തിനുള്ള സഹായധനം കഴിഞ്ഞദിവസം യൂനിയൻ സെക്രട്ടറി കെ.കെ. മഹേശൻ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറിയിരുന്നു. പ്രാർഥന സമ്മേളനം മണ്ണഞ്ചേരി: മണ്ണഞ്ചേരി പടിഞ്ഞാേറ മഹല്ല് ആപ്പൂര് മുഹ്യിദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷിക പ്രാർഥന സമ്മേളനവും മജ്ലിസുന്നൂർ ആത്മീയസംഗമവും ശനി, ഞായർ ദിവസങ്ങളിൽ മസ്ജിദ് അങ്കണത്തിൽ നടക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് ഖതീബ് എം. നിസാമുദ്ദീൻ അൻവരി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാത്രി എട്ടിന് പ്രാർഥന സമ്മേളനം മഹല്ല് ഖതീബ് ഐ.ബി. ഉസ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. സ്നേഹഭവൻ താക്കോൽ ദാനം ആലപ്പുഴ: സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ നിർധനയായ സരസക്കും കുടുംബത്തിനും നിർമിച്ച സ്നേഹഭവ​െൻറ താക്കോൽദാനം ശനിയാഴ്ച വൈകീട്ട് ആറിന് എച്ച്.ബി പാടം ലിറ്റിൽഫ്ലവർ സ്കൂളിൽ നടക്കും. കെ.സി. വേണുഗോപാൽ എം.പി താക്കോൽ കൈമാറും. എ.എം. ആരിഫ് എം.എൽ.എ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.