വിജയലക്ഷ്മി ടീച്ചര്‍ ഇന്ന് പടിയിറങ്ങുന്നു

കുട്ടനാട്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന ജീവിതത്തിന് വിരാമമിട്ട് എസ്. വിജയലക്ഷ്മി ശനിയാഴ്ച പടിയിറങ്ങുന്നു. 1982 ജൂണ്‍ 24ന് പുന്നപ്ര യു.പി സ്‌കൂളില്‍ അധ്യാപക ജീവിതം ആരംഭിച്ച വിജയലക്ഷ്മി കുട്ടനാട് പൊങ്ങ ഗവ. എല്‍.പി സ്‌കൂളില്‍നിന്നാണ് വിരമിക്കുന്നത്. 2006 മുതല്‍ പ്രധാനാധ്യാപികയായി വിവിധ സ്‌കൂളുകളില്‍ ജോലിചെയ്തു. നാല് വര്‍ഷം മുമ്പാണ് പൊങ്ങ സ്‌കൂളിലെത്തിയത്. കുറഞ്ഞ കാലയളവിനുള്ളില്‍ സബ് ജില്ലയിലെ മികച്ച സ്‌കൂളുകളിലൊന്നായി പൊങ്ങ ഗവ. എല്‍.പി സ്‌കൂളിനെ മാറ്റാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും അവർക്കുണ്ട്. ശിഷ്യഗണങ്ങള്‍ കാണിക്കുന്ന സ്‌നേഹം മാത്രമാണ് കൈമുതലായുള്ളതെന്ന് 36 വര്‍ഷത്തെ സേവനത്തിനൊടുവില്‍ സര്‍വിസില്‍നിന്ന് വിരമിക്കുന്ന വിജയലക്ഷ്മി പറയുന്നു. ആലപ്പുഴ കളര്‍കോട് ശ്രീനികേതന്‍ വീട്ടില്‍ പ്രസന്നചന്ദ്രനാണ് ഭര്‍ത്താവ്. ഋഷികേശ്, ദേവിചന്ദന എന്നിവർ മക്കളും. കനാൽ നവീകരണ പദ്ധതിയിൽ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തണം ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 55ാം വാർഷികത്തിന് മുന്നോടിയായി ആലപ്പുഴ ടൗൺ യൂനിറ്റ് വാർഷികം നടന്നു. കനാൽ നവീകരണ പ്രവർത്തനങ്ങളിൽ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും ശുചിത്വപൂർണവും സുസ്ഥിരവുമായ ആലപ്പുഴയിലെ കനാലുകൾക്കായി ശാസ്ത്രീയ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിൽവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വാർഷികം പരിഷത്ത് ജില്ല ജോയൻറ് സെക്രട്ടറി ബായികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.വി. ജോസഫ് സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറായി സ്വാതി ലക്ഷ്മിയെയും സെക്രട്ടറിയായി ആർ. ഹരികൃഷ്ണനെയും തെരഞ്ഞെടുത്തു. അവധിക്കാല ഫിറ്റ്നസ് ക്യാമ്പ് മണ്ണഞ്ചേരി: കാവുങ്കൽ സ്പീഡ് ട്രാക്ക് ട്രെയിനിങ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ അവധിക്കാല ഫിറ്റ്നസ് ക്യാമ്പ് നടത്തുന്നു. കാവുങ്കൽ ദേവീക്ഷേത്ര മൈതാനിയിൽ ഏപ്രിൽ ഒന്നിന് ക്യാമ്പ് തുടങ്ങും. രാവിലെ ആറുമുതൽ 7.30 വരെയാണ് സമയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെങ്കടുക്കാം. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മനോജ് മുരളീധരനാണ് ചീഫ് ഇൻസ്ട്രക്ടർ. ഫോൺ: 94965 65339.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.