മൂങ്ങാച്ചാൽ കുടിവെള്ള പദ്ധതിക്ക് എട്ട് ലക്ഷം

മൂവാറ്റുപുഴ: മൂങ്ങാച്ചാൽ കുടിവെള്ള പദ്ധതി നവീകരണത്തിനായി ജോയ്സ് ജോർജ് എം.പി എട്ട് ലക്ഷം രൂപ അനുവദിച്ചതോടെ കോളനി നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. നിലവിെല ടാങ്കിന് ചുറ്റും പില്ലർ വാർത്തശേഷം ടാങ്കിനോടുചേർന്ന് 50,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് പണിയുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് തുക. ഒന്ന്, 22 വാർഡുകളിലെ മൂങ്ങാച്ചാൽ, ചാരപ്പാട്ട്, ചെള്ളാമുക്ക്, ലക്ഷം വീട് കോളനികളിലടക്കം കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് മൂങ്ങാച്ചാൽ. പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ ചിറയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് മൂങ്ങാച്ചാൽ പാറയിൽ സ്ഥാപിച്ച ടാങ്കിലെത്തിച്ചായിരുന്നു കോളനി നിവാസികൾക്ക് കുടിവെള്ളം വിതരണം നടത്തിയിരുന്നത്. പദ്ധതിയുടെ തുടക്കത്തിൽ നിർമിച്ച 10,000 ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് ഇപ്പോഴും ഉള്ളത്. പദ്ധതി നിർമാണം പൂർത്തിയായപ്പോൾ 20 കുടുംബങ്ങേള ഉണ്ടാ‍യിരുന്നുള്ളൂ. നിലവിൽ നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഇൗ പദ്ധതിയിൽനിന്ന് കുടിവെള്ളം നൽകേണ്ടതായിട്ടുണ്ട്. വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശമായതിനാൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വെള്ളം ഇൗ പ്രദേശത്ത് എത്തിക്കാൻ സാധിക്കില്ല. ഇപ്പോഴുള്ള ടാങ്കിൽനിന്ന് വെള്ളം ശേഖരിക്കാൻ എത്തുന്നവർ തമ്മിൽ സംഘർഷം പതിവായതോടെ വാർഡ് മെംബർ അശ്വതി ശ്രീജിത്ത് സ്ഥലത്ത് എത്തിയാണ് ടാപ്പ് തുറക്കുന്നത്. ചില സ്ഥലങ്ങളിൽ ടാങ്കർ ലോറികളിലും കുടിെവള്ളം എത്തിച്ചുനൽകുന്നുണ്ട്. പദ്ധതിയുടെ നവീകരണം പൂർത്തിയാകുന്നതോടെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.