ബിഷപ്പ്​ ഹൗസിന്​ മുന്നിൽ കർദിനാളിനെതിരെ പ്രതിഷേധം

കൊച്ചി: ദുഃഖവെള്ളി ദിനത്തിൽ എറണാകുളം -അങ്കമാലി അതിരൂപത ബിഷപ് ഹൗസിന് മുന്നിൽ കർദിനാളിനെതിരെ പ്രതിഷേധ പ്രകടനം. സീറോ മലബാർ സഭയുടെ ഭൂമിയിടപാടുകളിൽ അഴിമതി ആവർത്തിക്കാതിരിക്കാനും യേശുവി​െൻറ കാരുണ്യദർശനം സാക്ഷാത്കരിക്കാനും ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ചർച്ച് ആക്ഷൻ കൗൺസിലാണ് പ്രകടനം നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ഹൈകോടതി ജങ്ഷന് സമീപം ബിഷപ് ഹൗസിന് സമീപത്തെ സ​െൻറ് മേരീസ് ബസിലിക്കയിൽ ദുഃഖവെള്ളി ആചരണ ചടങ്ങുകൾ നടക്കുേമ്പാഴാണ് ചർച്ച് ആക്ഷൻ കൗൺസിൽ പ്രവർത്തകർ പ്ലക്കാർഡുകളുമേന്തി പ്രകടനമായി എത്തിയത്. കുരിശേന്തിയ ക്രിസ്തുവേഷ ധാരിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പ്രതിഷേധക്കാർ ബിഷപ്ഹൗസിന് മുന്നിൽ കൂട്ടംകൂടി നിലയുറപ്പിച്ചതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തി. ബിഷപ് ഹൗസിലും പള്ളി പരിസരത്തുമായി ഇൗ സമയം നിരവധി വിശ്വാസികളും ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അസി. കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സുരക്ഷ പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു ഇൗ നടപടിയെന്ന് അസി. കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.