തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപനം നീളുന്നു; ആവേശം കെടാതെ നോക്കാൻ ​തത്രപ്പാട്​; പ്രവർത്തകരെ എത്തിക്കാൻ തിരക്ക്​

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പി​െൻറ തീയതി പ്രഖ്യാപനം അനിശ്ചിതമായി നീളുേമ്പാൾ അതി​െൻറ ഭാരം താങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് സ്ഥാനാർഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും. ആഴ്ചകൾ പിന്നിട്ട പ്രചാരണ കോലാഹലത്തിന് താമസിയാതെ അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടികൾ. അത് ലക്ഷ്യംവെച്ച് പ്രധാന കക്ഷികളും മുന്നണികളുമെല്ലാം തങ്ങളുടെ നേതാക്കളെ ഒരുറൗണ്ട് പ്രചാരണത്തിന് എത്തിച്ചുകഴിഞ്ഞു. പ്രചാരണ ഉദ്ഘാടനവും നടത്തി. അതിനിടെ മണ്ഡലം നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള വാശിയും പ്രകടമാക്കി സ്ഥാനാർഥികളും പ്രവർത്തകരും നാടും വീടും അരിച്ചുപെറുക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ പ്രവർത്തകർക്ക് ആവേശം നൽകി സ്ഥാനാർഥികൾ നീങ്ങുേമ്പാൾ പ്രചാരണത്തിന് ഉടൻ അവസാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മറ്റ് സ്ഥലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂരിനെ ഒഴിവാക്കിയതോടെ ആ പ്രതീക്ഷ നഷ്ടപ്പെട്ടു. പ്രാദേശികമായി ഇടത്-വലത് മുന്നണികളുടെയും ബി.ജെ.പിയുടെയും പ്രചാരണ ഉൗഴം ഒന്നും രണ്ടും ഘട്ടം പിന്നിട്ടിരിക്കുകയാണ്. അതത് സ്ഥലങ്ങളിലെ പ്രവർത്തകരെ സഹകരിപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു അത്. ഇപ്പോൾ മൂന്ന് കൂട്ടരും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർക്ക് ചുമതല നൽകിയിരിക്കുകയാണ്. ഒാരോ പഞ്ചായത്തിലെയും പ്രദേശങ്ങൾ, വീടുകൾ എന്നിവ നിജപ്പെടുത്തി ഒാരോദിവസവും കയറിയിറങ്ങേണ്ട വീടുകളുടെ എണ്ണം പട്ടികയാക്കി നൽകുകയാണ് നേതാക്കൾ പ്രവർത്തകർക്ക് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇത് എത്രദിവസം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഒരു നിശ്ചയവുമില്ല. സി.പി.എമ്മി​െൻറ സ്ഥാനാർഥി സജി ചെറിയാന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അഹോരാത്രം നടക്കുന്നുണ്ട്. ഇടത് മുന്നണിയുടെ ഒട്ടുമിക്ക നേതാക്കളും എത്തി മടങ്ങിക്കഴിഞ്ഞു. ഇപ്പോൾ സംസ്ഥാന നേതാക്കളിൽ ചിലർക്ക് ചുമതല നൽകുകയും ജില്ലയിലെ ഇടത് നേതാക്കൾക്ക് പ്രാദേശിക ഉത്തരവാദിത്തം നൽകുകയുമാണ് ചെയ്യുന്നത്. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസി​െൻറ ഡി. വിജയകുമാറും പ്രചാരണത്തിന് ഒരു കുറവും വരുത്തുന്നില്ല. അണികളെ ആവേശത്തിലാക്കാൻ പലപ്പോഴായി ചെങ്ങന്നൂരിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും സാന്നിധ്യവുമുണ്ട്. കേരള കോൺഗ്രസ് മാണിയുടെ വോട്ടുകൾ വിജയസാധ്യത നിർണയിക്കുന്ന ഘടകമാണെന്ന് മനസ്സിലാക്കി വർഷങ്ങളായി തങ്ങൾക്ക് വോട്ടുചെയ്ത പ്രവർത്തകരെ സ്വാധീനിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. കെ.എം. മാണിയുടെ നിലപാട് എന്തായാലും പരമ്പരാഗത കോൺഗ്രസ് അനുകൂല വോട്ടുകൾ ഇരുചെവി അറിയാതെ കേരള കോൺഗ്രസ് അണികളിൽനിന്ന് പെട്ടിയിലാക്കുകയാണ് ലക്ഷ്യം. ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും വിയർപ്പൊഴുക്കി തന്നെയാണ് പ്രചാരണത്തിനുള്ളത്. ബി.ജെ.പിയുടെ ഉന്നത നേതാക്കൾ പലവട്ടം ചെങ്ങന്നൂരിൽവന്ന് പ്രചാരണം നടത്തിക്കഴിഞ്ഞു. കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളാണ് വന്നത്. പ്രാദേശിക പ്രവർത്തന മേഖലയും സജീവമാണ്. പ്രചാരണത്തിന് ചൂട് പകർന്ന് ആരോപണ പ്രത്യാരോപണങ്ങളും കൊഴുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.