അരൂർ: എഴുപുന്ന പഞ്ചായത്തിലെ നാല് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ . ദുഃഖവെള്ളി ഓഫിസിന് അവധിയാണെങ്കിലും പദ്ധതി വിഹിതങ്ങൾ തിട്ടപ്പെടുത്താൻ ജീവനക്കാർ എത്തിയിരുന്നു. അംഗങ്ങളായ വി.എം. ജയപ്രകാശ്, മായ രവി, വി.എം. ദിനേശൻ, ബിനുമോൾ എന്നിവരാണ് സമരം നടത്തിയത്. തങ്ങളുടെ വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്താതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചതായി പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. സ്കൂൾ വാർഷികാഘോഷം ചാരുംമൂട്: ചുനക്കര ഗവ. യു.പി സ്കൂൾ 123ാം വാർഷികാഘോഷം നടൻ കരുവാറ്റ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി. പ്രവീൺ അധ്യക്ഷത വഹിച്ചു. ഓപൺ എയർ ഒാഡിറ്റോറിയം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണനും ശലഭപാർക്ക് ഉദ്ഘാടനം വൈസ് പ്രസിഡൻറ് സുരേഷ് പുലരിയും നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭാകുമാരി, വികസനസമിതി വർക്കിങ് ചെയർമാൻ സുരേഷ് കുമാർ, കൃഷി ഒാഫിസർ പി. രജനി, സ്മിത, പ്രകാശ്, റാംമോഹൻ, സിന്ധു, ഷീബ, അജിത പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.