പൊതുപണിമുടക്ക് വിജയിപ്പിക്കും ^നാഷനൽ ലേബർ യൂനിയൻ

പൊതുപണിമുടക്ക് വിജയിപ്പിക്കും -നാഷനൽ ലേബർ യൂനിയൻ കൊച്ചി: നരേന്ദ്ര മോദി സർക്കാറി​െൻറ തൊഴിലാളിവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയ‍​െൻറ നേതൃത്വത്തിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുമെന്ന് നാഷനൽ ലേബർ യൂനിയൻ സംസ്ഥാന കമ്മിറ്റി. പുതിയ നിയമ നിർമാണത്തിലൂടെ വൻകിട കുത്തക കോർപറേറ്റുകളുടെ താൽപര്യം മാത്രമാണ് നരേന്ദ്ര മോദി സംരക്ഷിക്കുന്നതെന്നും സാധാരണക്കാരായ തൊഴിലാളികളെയോ ജനങ്ങളെയോ കണ്ടില്ലെന്നുനടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എൻ.എൽ.യു ആരോപിച്ചു. ഏപ്രിൽ രണ്ടിലെ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ എല്ലാ ജില്ല ആസ്ഥാനങ്ങളിലും സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധറാലികളിലും സമ്മേളനങ്ങളിലും ഇന്ത്യൻ നാഷനൽ ലീഗി​െൻറയും പോഷകസംഘടനകളുടെയും പ്രവർത്തകർ രംഗത്തിറങ്ങുമെന്നും യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ.പി. മുസ്തഫയും സെക്രട്ടറി സുബൈർ പടുപ്പും സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗം ബി. അൻഷാദും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.