തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവ സമൂഹം പെസഹ ആചരിച്ചു

ആലപ്പുഴ: . യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയത് അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകൽ ശുശ്രൂഷയും വീടുകളില്‍ പെസഹ അപ്പംമുറിക്കലും നടന്നു. ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ വിശുദ്ധവാര തിരുകര്‍മങ്ങളുടെ ഭാഗമായി പെസഹദിനത്തില്‍ വൈകീട്ട് ആറിന് തിരുവത്താഴപൂജ, കാൽകഴുകല്‍ ശുശ്രൂഷ, പ്രസംഗം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടന്നു. ദുഃഖവെള്ളി ദിനത്തില്‍ വൈകീട്ട് 3.30ന് ദൈവവചന പ്രഘോഷണം, കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവ നടക്കും. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സഹായമെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ സഹകാര്‍മികനാകും. ഫാ. ജോണ്‍ പോള്‍ പീഡാനുഭവ സന്ദേശം നടത്തും. തുടര്‍ന്ന് നഗരികാണിക്കല്‍, വൈകീട്ട് ഏഴിന് പട്ടണ സ്ലീവപാത. തുമ്പോളി സ​െൻറ് തോമസ് പള്ളിയില്‍ പെസഹദിനത്തില്‍ വൈകീട്ട് 5.30ന് തിരുവത്താഴപൂജ, കാൽകഴുകല്‍ ശുശ്രൂഷ, പ്രസംഗം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, ദീപക്കാഴ്ച എന്നിവ നടന്നു. പൂങ്കാവ് പള്ളിയില്‍ വൈകീട്ട് അഞ്ചിന് നടന്ന തിരുവത്താഴപൂജക്ക് ഡോ. ഫ്രാന്‍സിസ് കുരിശിങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വര്‍ഗീസ് വള്ളികാട്ട് വചനപ്രഘോഷണം നടത്തി. രാത്രി എട്ട് മുതല്‍ സ്‌നേഹ ദീപക്കാഴ്ച നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.