'വിശ്വഗുരു'വിന് ഗിന്നസ് റെക്കോഡ്

കൊച്ചി: തിരക്കഥ മുതൽ സ്ക്രീനിൽ എത്തുന്നതുവരെ കാര്യങ്ങളിൽ ഏറ്റവും വേഗത്തിൽ നിർമിച്ച ചിത്രമെന്ന ഗിന്നസ് ലോക റെക്കോഡിന് വിശ്വഗുരു അർഹമായി. എ.വി.എ െപ്രാഡക്ഷൻസിലെ ഡോ. എ.വി. അനൂപും സംവിധായകൻ വിജേഷ് മണിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീനാരായണ ഗുരുവി​െൻറ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രം 51 മണിക്കൂർ രണ്ടു മിനിറ്റിലാണ് പൂർത്തിയാക്കിയത്. 71 മണിക്കൂർ പത്തു മിനിറ്റിൽ നിർമിച്ച ശ്രീലങ്കൻ ചിത്രം മംഗള ഗമനയുടെ റെക്കോഡാണ് പഴങ്കഥയായത്. 2017 ഡിസംബർ 27ന് പ്രമോദ് പയ്യന്നൂർ തിരക്കഥ പൂർത്തിയാക്കിയ ചിത്രം ഡിസംബർ 29ന് 11.30ന് തിരുവനന്തപുരം നിള തിയറ്ററിൽ പ്രദർശിപ്പിച്ചു. ചിത്രീകരണത്തിനു പുറമെ പേരു രജിസ്റ്റർ ചെയ്യുക, പോസ്റ്റ് െപ്രാഡക്ഷൻ ജോലികൾ പൂർത്തീകരിക്കുക, പോസ്റ്റർ രൂപകൽപന ചെയ്യുക, പബ്ലിസിറ്റി നടത്തുക, സെൻസർഷിപ് പൂർത്തിയാക്കുക തുടങ്ങിയവയെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കി. ശിവഗിരി മഠത്തിലും സമീപ പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.