സ്പെഷൽ സ്കൂളുകൾ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സംസ്ഥാന സർക്കാറി​െൻറ അവഗണനക്കെതിരെ കേരളത്തിലെ സ്പെഷൽ സ്കൂൾ മാനേജ്മ​െൻറും ജീവനക്കാരും രക്ഷിതാക്കളും അനിശ്ചിതകാല സമരത്തിന് തയാറെടുക്കുന്നു. ഏപ്രിൽ 25ന് സംയുക്ത സമര സമിതി നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. പ്രശ്ന പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുെമന്ന് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് 284 സ്പെഷൽ സ്കൂളാണ് സംസ്ഥാനത്തുള്ളത്. ഒരെണ്ണം സർക്കാർ നേരിട്ടു നടത്തുമ്പോൾ ബാക്കി സന്നദ്ധ സംഘടനകളാണ് നടത്തുന്നത്. 40,000ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ 5200ഓളം ജീവനക്കാരുണ്ട്. 3800 രൂപ മുതൽ 5000 രൂപ വരെയാണ് വേതനം. എന്നാൽ, ഇതേ യോഗ്യതയുള്ള ജീവനക്കാർക്ക് ഐ.ഇ.ഡി, എസ്.എസ്.എ തുടങ്ങിയ പദ്ധതികളിൽ 25000 രൂപയിൽ കൂടുതൽ വേതനം ലഭിക്കും. സ്ഥാപന നടത്തിപ്പിനാവശ്യമായ ചെലവി​െൻറ 30 ശതമാനം മാത്രമാണ് സാമ്പത്തിക സഹായമായി നൽകുന്നത്. ഫണ്ടി​െൻറ അപര്യാപ്തതമൂലം പല സ്ഥാപനങ്ങളും പൂട്ടാൻ ആലോചിക്കുകയാണ്. പഠിക്കുന്ന കുട്ടികളിൽ ചിലർക്കെങ്കിലും തീവ്രമായ മാനസിക പ്രശ്നങ്ങൾ ഉള്ളതുകാരണം ജീവനക്കാർക്ക് പരിക്കുപറ്റാറുണ്ട്. എന്നാൽ, ഇ.എസ്.ഐ, ആരോഗ്യ ഇൻഷുറൻസ് പദ്ധതി അംഗത്വമില്ലാത്തതിനാൽ സഹായം ലഭിക്കാറില്ല. പെൻഷനോ, ക്ഷേമനിധിയോ ഇല്ലാത്തതിനാൽ പിരിഞ്ഞു പോകുമ്പോഴും ആനുകൂല്യം ലഭിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.