വാഹനപരിശോധനക്കിടെ അപകടം വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ്

കൂത്താട്ടുകുളം: വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികരായ രണ്ടുപേർ റോഡിൽ വീണ് പരിക്കേൽക്കാനുണ്ടായ സാഹചര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈവെ പൊലീസ്. വാഹനം ഓടിച്ചിരുന്ന ആൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന കൂത്താട്ടുകുളം കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദാണ് (34) മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞത്. വാഹന പരിശോധനക്കിടെ യാത്രക്കാരെ ബൈക്കിൽനിന്നും പൊലീസ് വലിച്ചു താഴെയിടുകയായിരുന്നുവെന്നാരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് സംഭവ സ്ഥലത്ത് സംഘർഷം ഉടലെടുത്തിരുന്നു. വിനോദി​െൻറ കാലിന് പരിക്കേറ്റിട്ടുണ്ട്. പിന്നിലിരുന്ന മംഗലത്തുതാഴത്ത് ബാബുവിനും പരിക്കുണ്ട്. അപകടത്തെത്തുടർന്നു പൊലീസ് വാഹനത്തിലാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിന് പിന്നിൽ പൊലീസി‍​െൻറ വീഴ്ചയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരിക്കേറ്റ വിനോദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മൊഴി രേഖപ്പെടുത്താൻ പൊലീസ് എത്തിയെങ്കിലും കൂടെ ആളില്ലാത്തതിനാൽ മൊഴി നൽകാൻ വിനോദ് തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.