രണ്ടുപേർ അറസ്റ്റിൽ കൊച്ചി: െവെറ്റില, എളമക്കര എന്നിവിടങ്ങളിൽനിന്ന് അഞ്ചേകാൽ കിലോ കഞ്ചാവ് ബുധനാഴ്ച പൊലീസ് പിടികൂടി. വൈറ്റില മൊബിലിറ്റി ഹബിൽനിന്ന് നാലേകാൽ കിലോ കഞ്ചാവുമായി പത്തനംതിട്ട വള്ളിക്കോട് സ്വദേശി രമേശൻ (ദാദ -52), എളമക്കരയിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവുമായി ഇയാളുടെ സഹായി എറണാകുളം കാരിക്കാമുറി സ്വദേശി രഞ്ജിത്ത് (38) എന്നിവരാണ് ഷാഡോ പൊലിസിെൻറ പിടിയിലായത്. വിനോദസഞ്ചാരികളെയും വിദ്യാർഥികളെയുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. എറണാകുളം നഗരത്തിൽ ഷാഡോ സംഘം രണ്ടാഴ്ചയായി അന്വേഷണം നടത്തിവരുകയായിരുന്നു. രമേശൻ ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന ഏജൻറാണ്. ഇയാൾ എത്തിച്ചുനൽകുന്ന കഞ്ചാവ് ടൂർ ഗൈഡുമാരായ സാഹായികളെെവച്ച് രഞ്ജിത്താണ് വിനോദസഞ്ചാരികൾക്കിടയിൽ വിൽപന നടത്തിയിരുന്നത്. നഗരത്തിലെ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥികൾക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്തിരുന്നു. വിദ്യാർഥികൾ എന്ന രീതിയിൽ ഇയാളുമായി ബന്ധപ്പെട്ട ഷാഡോ സംഘം കഞ്ചാവുമായി എത്തിയപ്പോൾ എളമക്കരയിൽ പിടികൂടുകയായിരുന്നു. ഇയാൾ വഴി രമേശനുമായി ബന്ധപ്പെട്ട് വൈറ്റില മൊബിലിറ്റി ഹബിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്ധ്ര, ഒഡിഷ അതിർത്തി ജില്ലയായ റായഗഡയിലെ മട്ടികോണ, ലക്ഷ്മിപൂർ, കണ്ടേശു തുടങ്ങിയ വനപ്രദേശ ഗ്രാമങ്ങളിൽ കൃഷിക്കാരിൽനിന്ന് നേരിട്ടായിരുന്നു ഇയാൾ കഞ്ചാവ് ശേഖരിച്ചിരുന്നത്. ഇവിടെനിന്ന് ബസ് മാർഗം വിശാഖപട്ടണത്ത് എത്തിച്ചശേഷം പാലക്കാട് അതിർത്തിയിലെ െപാലീസ് ചെക്കിങ് ഒഴിവാക്കാൻ െട്രയിൻ മാർഗം മുബൈയിൽ എത്തിച്ച് അവിടെ കേരളത്തിലേക്കുള്ള കാർ ട്രയിലറുകളിൽ സഞ്ചരിച്ചായിരുന്നു ഇയാൾ നഗരത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. ഇടുക്കി ഗോൾഡ് എന്ന പേരിലാണ് വിനോദസഞ്ചാരികൾക്ക് വിറ്റിരുന്നത്. ഇവർക്ക് കഞ്ചാവ് നൽകുന്ന റയഗഡയിെല സ്ത്രീയുെടയും ഈ സംഘവുമായി ബന്ധപ്പെട്ട നഗരത്തിലെ ഹോം സ്റ്റേ, ഹോട്ടൽ രംഗത്തുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ചുവരുന്നതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ കറുപ്പസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.