പ്രതിപക്ഷത്തി​െൻറ എതിർപ്പ് അവഗണിച്ച്​ നഗരസഭ ബജറ്റ് പാസാക്കി

പറവൂർ: പ്രതിപക്ഷത്തി​െൻറ എതിർപ്പ് അവഗണിച്ച് ഭരണപക്ഷം നഗരസഭ ബജറ്റ് പാസാക്കി. ബജറ്റ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം നഗരസഭ ഓഫിസിന് പുറത്ത് ധർണ നടത്തി. പശ്ചാത്തല വികസനത്തിന് ബജറ്റിൽ പദ്ധതികളില്ലെന്നും കവലകളുടെ വികസനത്തിനും മാസ്റ്റർപ്ലാൻ സാമൂഹിക ആഘാത പഠനത്തിനും തുക നീക്കിവെച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ നഗരസഭയുമായി കരാർ ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് അവരുടെ സഹകരണത്തോടെ മൂന്നുകോടി മുടക്കി സ്റ്റേഡിയം നവീകരിക്കുമെന്ന് പറയുന്നത്. കഴിഞ്ഞ ബജറ്റിലെ താമരക്കുളത്തെ ഇലക്ട്രോണിക് ആൻഡ് ഐ.ടി പാർക്കിനെക്കുറിച്ചും ക്രാഫ്റ്റ് വില്ലേജിനെക്കുറിച്ചും പരാമർശമില്ല. സംസ്ഥാന സർക്കാർ ഇൻഡോർ സ്റ്റേഡിയത്തിന് 10 കോടി അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, കെ. സുധാകരൻപിള്ള, സി.പി. ജയൻ, ലൈജോ ജോൺസൺ, കെ.ജെ. ഷൈൻ എന്നിവർ ധർണക്ക് നേതൃത്വം നൽകി. ദീർഘവീക്ഷണത്തോടെ വികസനത്തിന് തയാറാക്കിയ ബജറ്റാണെന്ന് നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഉപാധ്യക്ഷയുടെ മറുപടി പ്രസംഗത്തിനുപോലും കാത്തുനിൽക്കാതെ നിരുത്തരവാദപരമായാണ് പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. Caption: ep pvr Budget Samaram പറവൂർ നഗരസഭ ബജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ കുത്തിയിരിപ്പ് സമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.