ചേർത്തല നഗരസഭ ബജറ്റ്​; മാലിന്യനിര്‍മാര്‍ജനത്തിന് ​മുന്‍ഗണന

ചേര്‍ത്തല: കാർഷികമേഖലക്കും മാലിന്യനിര്‍മാര്‍ജനത്തിനും മുന്‍ഗണന നല്‍കി ചേർത്തല നഗരസഭ ബജറ്റ്. 52.87 കോടി രൂപ വരവും 49.07 കോടി െചലവും 3.79 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർേപഴ്സൻ ശ്രീലേഖ നായരാണ് അവതരിപ്പിച്ചത്. കാർഷികമേഖലക്ക് 5.5 കോടിയും ഭവനനിർമാണത്തിന് 5.3 കോടിയും ഇ.എം.എസ് പദ്ധതിയിൽ 27.5 ലക്ഷവും പ്രധാനമന്ത്രി ആവാസ് യോജനയിൽ മൂന്ന് കോടിയും ലൈഫ് മിഷന് രണ്ട് കോടിയും അനുവദിച്ചിട്ടുണ്ട്. തരിശ് പാടശേഖരങ്ങളിൽ കൃഷി ഇറക്കാനും കുടുംബശ്രീ അൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷിക്കും സമഗ്ര നാളികേര വികസനത്തിനും മൂന്ന് കോടി വകയിരുത്തി. പട്ടികജാതി, വർഗ വികസനത്തിന് 73 ലക്ഷം നീക്കിവെച്ചു. ജൈവകൃഷിക്കും ഹരിതകേരളം മിഷനും 50 ലക്ഷം വീതം വകയിരുത്തി. സ്കൂളുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ, കെട്ടിടനിർമാണം എന്നിവക്ക് 50 ലക്ഷം. പുരുഷ സ്വാശ്രയ സംഘങ്ങളുടെ വാഴകൃഷിക്ക് 25 ലക്ഷവും സമഗ്ര പുഷ്പകൃഷി വികസനത്തിന് 25 ലക്ഷം, സർക്കാർ സ്ഥലങ്ങളിലെ പച്ചക്കറികൃഷി 10 ലക്ഷം, കാർഷികപ്രദർശനം 25 ലക്ഷം, കൃഷിഭവൻ നിർമാണം അഞ്ച് ലക്ഷം, നെൽകൃഷി 10 ലക്ഷം, തെങ്ങിന് ഇടവിള കൃഷി 25 ലക്ഷം, സ്കൂളുകളിൽ പച്ചക്കറികൃഷി 15 ലക്ഷം, കാർഷികവിള ഇൻഷുറൻസ് 15 ലക്ഷം, പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാൻറ് സ്ഥാപിക്കുന്നതിന് 20 ലക്ഷവും ബജറ്റിലുണ്ട്. ശുദ്ധജല വിതരണ പദ്ധതിക്ക് 35 ലക്ഷവും മഴവെള്ള സംഭരണിക്ക് 10 ലക്ഷവും അനുവദിക്കും. ചെറുകിട ജലസേചന പദ്ധതികൾക്ക് 40 ലക്ഷം നീക്കിെവച്ചു. നഗരസഭ സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 25 ലക്ഷം അനുവദിച്ചു. പേപ്പർലെസ് ഓഫിസ് സംവിധാനത്തിന് 15 ലക്ഷവും കൗൺസിലർമാരുടെ വാർഡ് വർക്ക് ഫണ്ടിലേക്ക് 17.5 ലക്ഷവും നീക്കിെവച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ രണ്ട് കോടി അനുവദിച്ചു. എ.എസ് കനാലിന് ഇരുകരയിലും സ്റ്റാളുകളുടെ നിർമാണത്തിന് 25 ലക്ഷവും സൗന്ദര്യവത്കരിച്ച് പിക്നിക് സ്പോട്ട് നിർമാണത്തിന് 25 ലക്ഷവും റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടിയും നീക്കിവെച്ചു. നഗരസഭയിലെ 35 വാർഡിൽ വഴിവിളക്കുകളുടെ ലൈൻ നീട്ടലിന് 35 ലക്ഷം നീക്കിവെച്ചു. കഴിഞ്ഞവർഷം പ്രഖ്യാപിച്ച പദ്ധതികളിൽ 70 ശതമാനത്തോളം പ്രവർത്തനപഥത്തിലായതായി നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു. അതേസമയം, നഗരത്തി​െൻറ വികസനവുമായി ബന്ധമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് എൻ.ആർ. ബാബുരാജ് പറഞ്ഞു. ശിലാസ്ഥാപനം മണ്ണഞ്ചേരി: ക്രസൻറ് പബ്ലിക് സ്കൂൾ കെ.ജി വിദ്യാർഥികളുടെ കോൺവെക്കേഷൻ സെറിമണിയും ഓഡിറ്റോറിയത്തി​െൻറ ശിലാസ്ഥാപനവും ബുധനാഴ്ച വൈകീട്ട് മൂന്നിന് സ്കൂൾ അങ്കണത്തിൽ നടക്കും. പഠന-പഠനേതര മേഖലയിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും. മാനേജർ എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിക്കും. ആർട്ട് എജുക്കേഷൻ റിസോഴ്സ് പേഴ്‌സൻ ആർട്ടിസ്റ്റ് ചിക്കൂസ് ശിവൻ മുഖ്യാതിഥിയാകും. വീട്ടമ്മയെ ആക്രമിച്ചതായി പരാതി അരൂർ: ദലിത് വീട്ടമ്മയെ വീടുകയറി ആക്രമിച്ചതായി പരാതി. അരൂർ കൂട്ടുങ്കൽതറ ഹർഷ​െൻറ ഭാര്യ സൗമിനിക്കാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.