ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം -മന്ത്രി ചെങ്ങന്നൂർ: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവരുടെ ഉന്നമനത്തിന് വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍. മാന്നാര്‍ ലയണ്‍സ് ക്ലബിെൻറ സഹകരണത്തോടെ ചെറിയനാട് പഞ്ചായത്തില്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്കുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ കീഴിലാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ എട്ട് ബഡ്‌സ് സ്‌കൂളുണ്ട്. 15 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കായി ജില്ലയിലുടനീളം 10 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെൻററുകളും (ബി.ആര്‍.സി) പ്രവര്‍ത്തിച്ചുവരുന്നു. 36 വിദ്യാർഥികളാണ് ചെറിയനാെട്ട ബഡ്‌സ് സ്‌കൂളില്‍ പഠനം ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ജില്ല ഗവര്‍ണര്‍ ജി. വേണുകുമാര്‍ ധാരണപത്രം കൈമാറി. കുടുംബശ്രീ എ.ഡി.എം.സി എന്‍. വേണുഗോപാല്‍, കെ.എ. തോമസ്, ഡോ. പി.ജി. രാമകൃഷ്ണപിള്ള, ചെറിയനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗ്രേസി സൈമണ്‍, ദീപ സ്റ്റെനറ്റ്, ടി.എ. ഷാജി, കൃഷ്ണകുമാര്‍, വെങ്കിടാചലം, പഞ്ചായത്ത് അംഗങ്ങളായ എബി തോട്ടുപുറം, കെ. സരസ്വതി, ഗോപി, കെ.എം. ശ്രീദേവി, ഒ.ടി. ജയമോഹന്‍, കെ. ജയലക്ഷ്മി, സ്വര്‍ണമ്മ എന്നിവര്‍ സംസാരിച്ചു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺെവൻഷൻ ചെങ്ങന്നൂർ: എൽ.ഡി.എഫ് ചെന്നിത്തല മേഖല തെരഞ്ഞെടുപ്പ് കൺെവൻഷൻ ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി. ഹരികുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സജി ചെറിയാൻ, എ. മഹേന്ദ്രൻ, പ്രഫ. പി.ഡി. ശശിധരൻ, സുകുമാരപിള്ള, വി.സി. മധു, ടി.പി. സുന്ദരേശൻ, ശശികുമാർ ചെറുകോൽ, കെ.ആർ. പ്രസന്നൻ, ഡോ. സാജു ഇടക്കാട്, മധു എണ്ണക്കാട്, ഗിരീഷ് ഇലഞ്ഞിമേൽ, കെ. സദാശിവൻപിള്ള, ജയകുമാരി, ഇ.എൻ. നാരായണൻ, സതീഷ് വർമ, ആർ. സഞ്ജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശശികുമാർ ചെറുകോൽ (പ്രസി), മനോഹരൻ, സദാശിവക്കുറുപ്പ്, രാമചന്ദ്രൻപിള്ള (വൈസ് പ്രസി), ആർ. സഞ്ജീവ് (സെക്ര), എൻ. രാജൻ, വി.ജെ. സെബാസ്റ്റ്യൻ, സോമൻ (ജോ. സെക്ര). ചെങ്ങന്നൂർ: ടൗൺ ഈസ്റ്റ് മേഖല കൺെവൻഷൻ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. പി.ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. എം.കെ. മനോജ്, സ്ഥാനാർഥി സജി ചെറിയാൻ, കെ.പി. സതീഷ് ചന്ദ്രൻ, സൂസൻ കോടി, പി. വിശ്വംഭര പണിക്കർ, എം.എച്ച്. റഷീദ്, കെ.എസ്. രവി, പി.എം. തോമസ്, ശോഭന ജോർജ്, മാമ്മൻ ഐപ്, ആർ. സുരേഷ്, പ്രണവം വിജയൻ, ടിറ്റി എം. വർഗീസ്, മഹേഷ് പണിക്കർ, വി. വേണു, തമ്പി മേടയിൽ, വി.വി. വിജയൻ, യു. സുഭാഷ്, സന്ദീപ്, ദേവി പ്രസാദ്, എബി ചാക്കോ, സജൻ ശമുവേൽ, അനിൽകുമാർ, നായർ സുരേന്ദ്രനാഥ്, ടി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.ആർ. പ്രദീപ് കുമാർ (പ്രസി), വിജയൻ പിള്ള, ലളിത ആർ. നായർ, ജോസ് പുതുവന, സജൻ ശാമുവേൽ, അനിൽകുമാർ, മഹേഷ് പണിക്കർ, ദേവിപ്രസാദ്, വിമലഭായി (വൈ. പ്രസി), എം.കെ. മനോജ് (സെക്ര), കെ.എൻ. രാജീവ്, ജി. സുഗതൻ, ടി.കെ. സുരേഷ്, ബി. സുദീപ്, പ്രണവം വിജയൻ, പി.ഡി. സുനീഷ്, ബാബു തൈവടയിൽ (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.