എക്​സൽ ഗ്ലാസ്​ ഫാക്​ടറി തുറക്കാൻ നിരന്തര ​പ്രക്ഷോഭം ^ആഞ്ചലോസ്

എക്സൽ ഗ്ലാസ് ഫാക്ടറി തുറക്കാൻ നിരന്തര പ്രക്ഷോഭം -ആഞ്ചലോസ് ആലപ്പുഴ: എക്സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. പുന്നപ്ര-വയലാര്‍ സമരനായകനും മുന്‍ മന്ത്രിയുമായ ടി.വി. തോമസി​െൻറ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സി.പി.ഐ മാരാരിക്കുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സംസ്ഥാന കൗൺസില്‍ അംഗം എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. പി.വി. സത്യനേശന്‍, വി. മോഹൻദാസ്, ദീപ്തി അജയകുമാര്‍, ജി. കൃഷ്ണപ്രസാദ്, വി.പി. ചിദംബരന്‍, ഡി. ഹര്‍ഷകുമാര്‍, പി. അവിനാശ്, പി.യു. അബ്ദുൽ കലാം, പി. വേലപ്പന്‍, കെ.ഡി. വേണു, പി.ജി. രാധാകൃഷ്ണന്‍, സി.കെ. അശോകന്‍, കെ. ശിവപാലന്‍, ആര്‍. ശശിയപ്പന്‍, പി.ആര്‍. രതീഷ്‌, സനൂപ് കുഞ്ഞുമോന്‍ എന്നിവർ സംസാരിച്ചു. കല്ലുപാലത്തിന് സമീപം ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.പി.ഐ നേതാവ് ടി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസില്‍ അംഗം ആര്‍. ശശി മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. ആഞ്ചലോസ്, പി. ജ്യോതിസ്, പി.വി. സത്യനേശന്‍, വി. മോഹന്‍ദാസ്‌, വി.എം. ഹരിഹരന്‍, ആര്‍. സുരേഷ്, പി.പി. ഗീത, ജി. പുഷ്പരാജന്‍, പി.എസ്.എം. ഹുസൈന്‍, ആർ. അനിൽകുമാർ, ബി. നസീര്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ് അസോ. ജില്ല സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു ചേര്‍ത്തല: കേരള പൊലീസ് അസോസിയേഷന്‍ 35ാം ജില്ല സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.പി. മോഹന്‍ലാല്‍ ആലോചന യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗം സി.ആര്‍. ബിജു അധ്യക്ഷത വഹിച്ചു. വി. വിവേക്, സി.ഡി. ശിവപ്രസാദ്, കെ. ജയകൃഷ്ണന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. അര്‍ത്തുങ്കല്‍ സ്‌റ്റേഷനിലെ പി.കെ. അനില്‍കുമാറിനെ ചെയര്‍മാനായും ചേര്‍ത്തല സ്‌റ്റേഷനിലെ മനു മോഹനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു. ഏപ്രില്‍ 28ന് ചേര്‍ത്തല ഗവ. ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ജില്ല സമ്മേളനം. കുടിയൊഴിപ്പിക്കലിനെതിരെ വ്യാപാരി മാർച്ച് ഇന്ന് ആലപ്പുഴ: ഹൈവേ വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ആലപ്പുഴ ജുവൽ ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.