തണ്ണീർമുക്കം ബണ്ട്​ നിർമാണം: കായൽ നികത്തലും ടൂറിസം പദ്ധതിയുമില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: തണ്ണീർമുക്കം ബണ്ടി​െൻറ മൂന്നാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് കായൽ നികത്താനോ ടൂറിസം പദ്ധതികൾ ആരംഭിക്കാനോ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കുട്ടനാട് പാേക്കജി​െൻറ ഭാഗമായി ഡോ. എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷ​െൻറ ശിപാർശ പ്രകാരം നടക്കുന്ന ജോലികളുടെ മറവിൽ കായൽ നികത്തി തുരുത്തുകൾ ഉണ്ടാക്കാനും ടൂറിസം പദ്ധതികൾ നടപ്പാക്കാനും നീക്കമുള്ളതായി ആരോപിച്ച് അഖിലകേരള ധീവരസഭ ആലപ്പുഴ, കോട്ടയം ജില്ല സെക്രട്ടറിമാരായ എൻ.ആർ. ഷാജി, എം.കെ. രാജു എന്നിവർ നൽകിയ ഹരജിയിലാണ് സർക്കാറി​െൻറ വിശദീകരണം. മൂന്ന് ഘട്ടമായി ആരംഭിച്ച ബണ്ടി​െൻറ മൂന്നാം ഘട്ടമായ മധ്യഭാഗം നിർമാണം പൂർത്തിയാക്കാത്ത അവസ്ഥയിലായിരുന്നുവെന്ന് കുട്ടനാട് വികസന വിഭാഗം (തണ്ണീർമുക്കം) എക്സി. എൻജിനീയർ കെ.പി. ഹിരൺബാബു നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 31 ഷട്ടർ വീതമുള്ള മൂന്ന് ഘട്ടമായാണ് ബണ്ടി​െൻറ നിർമാണം സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ രൂപകൽപന ചെയ്തത്. രണ്ട് ഘട്ടങ്ങൾ 1968ലും 74ലുമായി പൂർത്തിയായി. എന്നാൽ, മൂന്നാംഘട്ട നിർമാണം വൈകിയതോടെ നടുഭാഗം മൺചിറ തീർത്ത് 1976 മുതൽ ഉപയോഗിച്ചുവരുകയാണ്. ബണ്ടി​െൻറ പടിഞ്ഞാറ് തണ്ണീർമുക്കം ഭാഗത്തുനിന്നും കിഴക്ക് വെച്ചൂർ ഭാഗത്തുനിന്നുമുള്ള രണ്ട് തുരുത്തുകൾ മുേഖനയാണ് ബണ്ടിനെ മൂന്നാം ഘട്ടവുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇൗ തുരുത്തുകൾ പുതുതായി നികത്തിയുണ്ടാക്കിയതല്ല. ബണ്ടി​െൻറ ഒഴിവാക്കാനാവാത്ത പ്രധാന ഭാഗമാണിത്. മൺചിറക്ക് പകരം ബണ്ടി​െൻറ മൂന്നാംഘട്ടം പൂർത്തിയാക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഇതോടൊപ്പം തുരുെമ്പടുക്കുന്നവ മാറ്റി തുരുെമ്പടുക്കാത്ത ഇരുമ്പ് ഷട്ടറുകൾ സ്ഥാപിക്കാനും ഉപ്പ് സാന്നിധ്യവും ജലനിരപ്പും തിരിച്ചറിഞ്ഞ് യാന്ത്രികമായി ഷട്ടറുകൾ തുറക്കാനും അടക്കാനുമുള്ള കംപ്യൂട്ടറൈസ്ഡ് സംവിധാനവും ഒരുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കൺട്രോൾ റൂം, ജനറേറ്റർ റൂം, ലോക്ക് ഗേറ്റ്സ് എന്നിവയും സ്ഥാപിക്കേണ്ടതുണ്ട്. ബണ്ട് നിർമാണം പൂർത്തിയാവുന്നതോടെ നീരൊഴുക്ക് സുഗമമാവുകയും താൽക്കാലിക ബണ്ട് ഒഴിവാകുകയും ചെയ്യും. ടൂറിസം പദ്ധതികളോ ഇലക്ട്രിക്കൽ കൺട്രോൾ റൂം അല്ലാതെ മറ്റ് നിർമാണ പ്രവർത്തനങ്ങളോടെ ഇവിടെ ഉദ്ദേശിക്കുന്നില്ല. നിർമാണം സംബന്ധിച്ച് അസി. എക്സി. എൻജിനിയർ തണ്ണീർമുക്കം പഞ്ചായത്തിനെ നേരത്തെതന്നെ വിവരം അറിയിച്ചിട്ടുണ്ടെന്നും 2011ലെ തീരദേശ സംരക്ഷണ നിയമ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തരത്തിലുള്ള ജോലികൾ നടക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.