കുസാറ്റ്: 3ഡി എസ്​മാക്സ്​, 3ഡി പ്രിൻറിങ്​ അവധിക്കാല കോഴ്സ്​

കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ 3 ഡി.എസ് മാക്സ് ആൻഡ് 3ഡി പ്രിൻറിങ്ങിൽ മധ്യവേനൽ അവധിക്കാല കോഴ്സ് ആരംഭിക്കുന്നു. ഏപ്രിൽ 16ന് ആരംഭിക്കുന്ന കോഴ്സിൽ എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്ലാസ്. 3ഡി എസ്മാക്സ് ഉപയോഗിച്ച് 3ഡി മോഡലിങ്, കാമറ, ലൈറ്റ്സ്, അനിമേഷൻ ആൻഡ് മൂവി എഡിറ്റിങ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. അപേക്ഷ ഫോമും മറ്റ് വിവരങ്ങളും thtp://www.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. ശ്രീജിത്ത് ഫോൺ: 0484-2862616/99956 99583.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.