മെഡിക്കൽ കോളജ് ആശുപത്രിയിൽ എൻജിനീയറിങ്​ വിദ്യാർഥികളുടെ ശുചീകരണം

നീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എൻജിനീയറിങ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ശുചീകരണ പരിപാടിയും മൂന്നുദിവസത്തെ നാഷനൽ സർവിസ് സ്കീം ക്യാമ്പും നടത്തി. പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മ​െൻറിലെ വിദ്യാർഥികളാണ് ക്യാമ്പ് നടത്തിയത്. 80 പേർ പങ്കെടുത്തു. മെഡിക്കൽ കോളജ് പരിസരം ഉൾെപ്പടെയുള്ളവ ശുചീകരിച്ചു. രണ്ടാം ദിനത്തിൽ ജീവിത ശൈലി ബോധവത്കരണ പരിപാടികളും മൂന്നാം ദിവസം 'സേവനങ്ങളും മൊബൈൽ ആപ്പുകളും' വിഷയത്തിൽ സെമിനാറും നടത്തി. ക്യാമ്പ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി വികസന സമിതി മുൻ അംഗം എം. മുഹമ്മദ് കോയ, പ്രോഗ്രാം ഓഫിസർമാരായ ധന്യ കെ. സുരേഷ്, എസ്. സ്നേഹ, വളൻററി സെക്രട്ടറിമാരായ ഗോകുൽ, ആദിത്യ എന്നിവർ സംസാരിച്ചു. ടി.വി. തോമസ് ദിനം ആചരിച്ചു ആലപ്പുഴ: പുന്നപ്ര-വയലര്‍ സമരനായകനും മുന്‍മന്ത്രിയുമായിരുന്ന ടി.വി. തോമസി​െൻറ 41ാം ചരമവാര്‍ഷിക ദിനാചരണത്തി​െൻറ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകള്‍ക്ക് മുന്നിലും ചെങ്കൊടി ഉയര്‍ത്തി. ടി.വി. സ്ഥാപിച്ച പൊതുമേഖല സ്ഥാപനങ്ങളുടെ മുന്നിലും സ്മരണ പുതുക്കാന്‍ തൊഴിലാളികള്‍ ഒത്തുചേര്‍ന്നു. സി.പി.ഐ ജില്ല കൗണ്‍സില്‍ ഓഫിസായ ടി.വി. തോമസ് സ്മാരകത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ നേതാക്കളായ ടി. പുരുഷോത്തമന്‍, ടി.ജെ. ആഞ്ചലോസ്, എം.കെ. ഉത്തമന്‍, ദീപ്തി അജയകുമാര്‍, ജി. കൃഷ്ണപ്രസാദ്, ടി.ടി. ജിസ്‌മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നില്‍നിന്ന് ആരംഭിച്ച അനുസ്മരണ പ്രകടനത്തില്‍ നിരവധി പേർ പെങ്കടുത്തു. പ്രകടനത്തിന് മണ്ഡലം സെക്രട്ടറി വി.എം. ഹരിഹരന്‍, ആര്‍. സുരേഷ്, പി.എസ്.എം. ഹുസൈന്‍, പി.പി. ഗീത, ജി. പുഷ്പരാജന്‍, ബി. നസീര്‍, വി.ജെ. ആൻറണി, ഡി.പി. മധു, പി.കെ. സദാശിവന്‍പിള്ള, ബി. അന്‍സാരി, കെ.എല്‍. ബെന്നി, ജി. ചന്ദ്രമോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മണ്ണഞ്ചേരിയിലെ ബഡ്‌സ് സ്‌കൂളില്‍ എ.ഐ.വൈ.എഫ് മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. പീപ്പിൾ മെഗാ ക്യാമ്പ് ഇന്ന് മാവേലിക്കര: ജില്ല നിയമ സേവന അതോറിറ്റിയും താലൂക്ക് സേവന കമ്മിറ്റിയും ചേർന്ന് തഴക്കര പഞ്ചായത്തി​െൻറ സഹകരണത്തോടെ നടത്തുന്ന കണക്ടിങ് പീപ്പിൾ മെഗാ ക്യാമ്പ് ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് മാങ്കാംകുഴി മാസ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇതരസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധന നടത്തി ആവാസ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.