ആരോഗ്യവകുപ്പില്‍ ആശ്രിത നിയമനം അട്ടിമറിക്കുന്നതായി​ പരാതി

കൊച്ചി: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ 12 വര്‍ഷത്തെ ആശ്രിത നിയമനങ്ങൾ അട്ടിമറിച്ചതായി പരാതി. ജില്ലകളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ വകുപ്പ് തലപ്പത്ത് ചിലര്‍ ഗുരുതര അട്ടിമറി നടത്തിയതുവഴി 200ഓളം ഉദ്യോഗാര്‍ഥികള്‍ ദുരിതത്തിലാണെന്ന് കമ്പാഷനേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഓഫ് കേരള ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സര്‍വിസസില്‍ നടത്തിയ പരിശോധനയില്‍ ആശ്രിതനിയമനങ്ങൾ ചട്ടവിരുദ്ധമായി അട്ടമറിക്കപ്പെട്ടതായും അനധികൃത നിയമനങ്ങള്‍ നടന്നതായും തെളിഞ്ഞിട്ടുണ്ട്. സർക്കാർ നിയമന ഉത്തരവുകളുമായി വകുപ്പിൽ കയറിയിറങ്ങുന്നവരെ ആക്ഷേപിച്ച് മടക്കിവിടുകയാണ്. ഉറ്റവരുടെ വിയോഗത്തിൽ ജീവിതം വഴിമുട്ടിയ നിരവധി കുടുംബങ്ങളാണ് നിയമനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്നത്. ഇക്കാര്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വിഷ്ണു, സൂരജ്, അരുണ്‍ ആനന്ദ്, റീന, ആരതി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.