മാനേജറുടെ കഴുത്തിൽ കത്തിവെച്ച് പണം തട്ടാൻ ശ്രമം; നാടിനെ ഭീതിയിലാഴ്​ത്തിയ സംഭവം

അരൂർ: പട്ടാപ്പകൽ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജറുടെ കഴുത്തിൽ കത്തിവെച്ച് പണം തട്ടാനുള്ള മുഖംമൂടി ആക്രമണം നാടിെന നടുക്കി. മുത്തൂറ്റ് ഫിൻകോർപ് എരമല്ലൂർ ശാഖ മാനേജർ എഴുപുന്ന പുത്തൻപുരക്കൽ പി.എൽ. ജേക്കബി​െൻറ (70) കഴുത്തിലാണ് കത്തിെവച്ച് പണം തട്ടാനുള്ള മുഖംമൂടിധാരിയുടെ ശ്രമം നടന്നത്. ധൈര്യപൂർവമുള്ള ചെറുത്തുനിൽപിൽ ശ്രമം വിഫലമായി. തിങ്കളാഴ്ച രാവിലെ 9.30ന് ഓഫിസ് തുറന്നയുടനെയാണ് സംഭവം. അരമണിക്കൂറിനുള്ളിൽ പ്രതി പൊലീസ് പിടിയിലായി. എരമല്ലൂർ പുത്തൻ നികർത്തിൽ ടി. അജിത്താണ് (27) പിടിയിലായത്. എടുക്കെടാ പണമെന്ന് ആക്രോശിച്ച് കഴുത്തിൽ കത്തിവെക്കുകയായിരുന്നു. മാനേജർ കൈകൊണ്ട് പെട്ടെന്ന് കത്തി തട്ടിമാറ്റി. വലത് കൈയുടെ മൂന്ന് വിരലുകൾക്ക് ആഴത്തിൽ മുറിവേറ്റു. ഒരു വിരലിലെ മാംസം കുറേഭാഗം പോയി. മാനേജറെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ കത്തിെവച്ച ഉടൻ ഓഫിസിലെ ജീവനക്കാരി അലാറം ഒാണാക്കിയതോടെ അജിത് ഓടിമറയുകയായിരുന്നു. ഓട്ടോയിൽ കയറിപ്പോയ ഇയാളെ ചമ്മനാട് ഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. സംഭവശേഷം അജിത് വീട്ടിലെത്തി വസ്ത്രങ്ങൾ മാറിയിരുന്നു. തലയിൽ തൊപ്പിയും കണ്ണുകൾ മാത്രം കാണുന്ന രീതിയിൽ മുഖം മറച്ചുമാണ് പ്രതി മുത്തൂറ്റ് ഓഫിസിൽ എത്തിയത്. ഇവിടുത്തെ ഇടപാടുകാരനാണ് പ്രതി. പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുത്തിട്ടില്ല. കടങ്ങൾ വീട്ടാൻ പണം തട്ടാനുള്ള ശ്രമമാണ് നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. കുത്തിയതോട് സി.െഎ കെ. സജീവും എസ്.െഎ പി.ജി. മധുവും അരൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാലും സ്ഥലത്തെത്തി. കുത്തിയതോട്ടിലെ കടയിൽനിന്നാണ് പ്രതി കത്തി വാങ്ങിയത്. സംഭവശേഷം കത്തി കുളത്തിൽ എറിഞ്ഞു. കുളത്തിലെ വെള്ളം വറ്റിച്ച് കത്തി കണ്ടെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മുത്തൂറ്റ് ഓഫിസിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. മാണി എന്ത് പറഞ്ഞാലും കേരള കോണ്‍ഗ്രസ് യു.ഡി.എഫിന് ഒപ്പം -കൊടിക്കുന്നില്‍ സുരേഷ് ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസ് നേതൃത്വവും കെ.എം. മാണിയും എന്ത് നിലപാട് സ്വീകരിച്ചാലും ചെങ്ങന്നൂരിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യു.ഡി.എഫിന് ഒപ്പം നില്‍ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ചെങ്ങന്നൂരിലെ കേരള കോണ്‍ഗ്രസും -കോണ്‍ഗ്രസും തമ്മിൽ പൊക്കിള്‍ക്കൊടി ബന്ധമാണ്. ഇവയെ വേര്‍പിരിക്കാന്‍ ആര്‍ക്കും കഴിയില്ല. നഗരസഭയിലും പഞ്ചായത്തുകളിലും ഐക്യം തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുകയും അധികാരം പങ്കിടുകയും ചെയ്യുകയാണ്. താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യു.ഡി.എഫിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.