ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.പി.എം.എസ് നിർണായക ശക്തിയാകും ^പുന്നല ശ്രീകുമാർ

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.പി.എം.എസ് നിർണായക ശക്തിയാകും -പുന്നല ശ്രീകുമാർ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.പി.എം.എസ് നിർണായക ശക്തിയാകുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ല സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തിയായിരിക്കും നിലപാട് രൂപപ്പെടുത്തുക. ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് സംഘടനയുടെ സംസ്ഥാന സെക്രേട്ടറിയറ്റ് ചേർന്ന് പിന്നീട് തീരുമാനിക്കും. വർക്കിങ് പ്രസിഡൻറ് പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ബൈജു കലാശാല റിപ്പോർട്ടും കെ. കാർത്തികേയൻ കണക്കും അവതരിപ്പിച്ചു. എൽ. രമേശൻ, എ. സനീഷ് കുമാർ, ടി.എ. വേണു, ടി.ആർ. ശിശുപാലൻ, കാട്ടൂർ മോഹനൻ, രമേശ് മണി, സി.എ. പുരുഷോത്തമൻ, പി.കെ. മനോഹരൻ, പി.പി. മണിയൻ, കെ.കെ. വിനോമ, വിജയമ്മ നടേശൻ, വിനു പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: ടി.ആർ. ശിശുപാലൻ (പ്രസി.), പൊന്നപ്പൻ, പൊന്നുസ് (വൈ. പ്രസി.), കെ.പി. ലാൽ കുമാർ (സെക്ര.), ഷിജു മാന്നാർ, ജി.എസ്. സതീഷ് (അസി. സെക്ര.), കെ. കാർത്തികേയൻ (ട്രഷ.). ലോറിക്ക് പിന്നിൽ ബസിടിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരെ കേസ് ആലപ്പുഴ: യാത്രക്കാര​െൻറ പരാതിയെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ശനിയാഴ്ച ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം ലോറിക്ക് പിന്നിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഡ്രൈവർ ജയനെതിരെ ബസിലെ യാത്രക്കാരൻ ഹരികുമാരൻ നായരാണ് തിങ്കളാഴ്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബസും ജീവനക്കാരും ഹാജരാകാൻ കേസെടുത്ത എസ്.ഐ ബെന്നിച്ചൻ നിർദേശിച്ചു. ഇരുകൂട്ടരും ഹാജരായി. ഡ്രൈവറി​െൻറ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പരാതിക്കാരൻ രേഖാമൂലം നൽകിയത്. സഹായധനം കുറച്ചത് ജവാ​െൻറ കുടുംബത്തോടുള്ള അനീതി -എം.പി ആലപ്പുഴ: ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ജവാൻ ലാൻസ് നായിക് സാം മാത്യുവി​െൻറ കുടുംബത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം 10 ലക്ഷം രൂപയായി ചുരുക്കിയത് ജവാനോടും കുടുംബത്തോടും കാണിച്ച അനീതിയും അവഹേളനവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞുമുള്ള സാഹചര്യത്തിൽ 10 ലക്ഷം രൂപ നാമമാത്രമാണ്. 25 ലക്ഷം രൂപയെങ്കിലും കുടുംബത്തിന് നൽകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.