വിദ്യാർഥിനിയെ പൂട്ടിയിട്ടതായി പരാതി

ചെങ്ങന്നൂര്‍: വിദ്യാർഥിനിയെ കോളജിനുള്ളിലെ ഒാഡിറ്റോറിയത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടതായി ആരോപണം. തിരുവൻവണ്ടൂർ ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ് അയ്യപ്പ കോളജിലെ ഒന്നാംവര്‍ഷ വിദ്യാർഥിനി അശ്വതിയെയാണ് (19) പൂട്ടിയിട്ടതായി പറയുന്നത്. കഴിഞ്ഞ 22ന് കൊല്ലത്ത് നടന്ന കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോളജില്‍നിന്ന് പങ്കെടുത്ത വിദ്യാർഥികളില്‍ കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകരും- എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് കോൽക്കളി മത്സരം ഉപേക്ഷിച്ച് മടങ്ങി. െറയില്‍വേ സ്റ്റേഷനില്‍ ചെങ്ങന്നൂരിലേക്ക് വരാന്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ ബൈക്കിലെത്തിയ സംഘം വിദ്യാർഥികളെ മര്‍ദിച്ചിരുന്നു. ഇതില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തി​െൻറ പേരിലാണ് അശ്വതിയെ തിങ്കളാഴ്ച രാവിലെ 11ഒാടെ പൂട്ടിയിട്ടതെന്നാണ് പറയപ്പെടുന്നത്. കോളജിലെത്തി ഹാള്‍ ടിക്കറ്റ് വാങ്ങി സുഹൃത്തുക്കളോടൊപ്പം ഓഡിറ്റോറിയത്തിലിരുന്ന് പഠിക്കുകയായിരുന്ന അശ്വതിയെ പൂട്ടിയിട്ടതായാണ് ആരോപണം. എന്നാല്‍, വിദ്യാർഥിനിയെ പൂട്ടിയിട്ടില്ലെന്നും ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പൽ അറിയിച്ചു. കൊല്ലത്ത് കേരള സര്‍വകലാശാല യുവജനോത്സവത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനങ്ങള്‍ കോളജില്‍ നടന്നിട്ടുണ്ട്്. സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി ചെങ്ങന്നൂരിൽനിന്ന് പൊലീസും സ്ഥലത്തുണ്ടായിരുന്നെന്നും പ്രിന്‍സിപ്പൽ ഡോ. അനില്‍കുമാര്‍ പറഞ്ഞു. അതേസമയം, തിങ്കളാഴ്ച യൂനിവേഴ്സിറ്റി പരീക്ഷകളും മറ്റും സുഗമമായി നടന്നു. ജില്ല ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും ആലപ്പുഴ: ഒാള്‍ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസും ഒാള്‍ കേരള ഡിസ്ട്രിക്ട് കോഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് യൂനിയനും സംയുക്തമായി ചൊവ്വാഴ്ച പണിമുടക്കും. ജില്ല ബാങ്കിലെ ജീവനക്കാരുടെ ന്യായമായ അവകാശങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാർ സമീപനത്തിനെതിരെയാണ് സമരമെന്ന് ജനറല്‍ സെക്രട്ടറി കെ. സേതുനാഥ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.