വിദ്യാഭ്യാസ മേഖലയെ ലയിപ്പിക്കാനുള്ള നീക്കം എതിർക്കും

മൂവാറ്റുപുഴ: സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ പ്രൈമറി, സെക്കൻഡറി മേഖലകളുമായി ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി. ഉന്നതവിദ്യാഭ്യാസത്തി​െൻറ ആദ്യപടിയായ ഹയർ സെക്കൻഡറി മേഖല നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോൾ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തി​െൻറ ഭാഗമാക്കി തരംതാഴ്ത്തുന്നത് ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തി​െൻറ ഗുണനിലവാരത്തകര്‍ച്ചക്ക് കാരണമാകുമെന്നും കമ്മിറ്റി വിലയിരുത്തി. ലയനനീക്കം ഉപേക്ഷിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹയർ സെക്കൻഡറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് അധ്യാപക സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഫെഡറേഷന്‍ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിേയ‍ഷ​െൻറ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്. സന്തോഷ് കുമാര്‍(ചെയർ.), ജോയി സെബാസ്റ്റ്യൻ (കൺ.), വി.എം. ജയപ്രദീപ് (ട്രഷ.), കെ.എസ്. രാജേഷ് (വൈസ് ചെയര്‍.), ജെയ്‌സ മാത്യു, പി.എസ്. മുഹമ്മദ് റാസി, വി.എസ്. പ്രമോദ്, റോയ് സെബാസ്്റ്റ്യന്‍ (ജോ. കൺ.). യോഗത്തില്‍ കെ.എസ്. അഭിലാഷ്, വി.പി. സാജന്‍, ടി.എന്‍. വിനോദ്, സി.ഡി. സുനില്‍, ലൗലി ജോസഫ്, ഷാജി പോള്‍, ജയിംസ് ജോസഫ്, വി.എസ്. സുനില്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.