ഏകദിന ക്യാമ്പ്

മൂവാറ്റുപുഴ: എൻ.എസ്.എസ് താലൂക്ക് യൂനിയ‍​െൻറ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ക്കായി നടത്തി. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം ഊട്ടുപുര ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. സി.ആര്‍. വിനോദ്കുമാര്‍ നിര്‍വഹിച്ചു. യൂനിയന്‍ പ്രസിഡൻറ് ആര്‍. ശ്യാംദാസ് അധ്യക്ഷത വഹിച്ചു. 'എൻ.എസ്.എസും സാമൂഹിക പ്രതിബദ്ധതയും' വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. കരയോഗം അംഗങ്ങളുടെ മക്കളില്‍ പഠനത്തില്‍ മികവ് തെളിയിച്ചവർക്ക് സ്‌കോളര്‍ഷിപ്പും എൻഡോവ്മ​െൻറ് വിതരണവും വിദ്യാഭ്യാസ സഹായധനവും വിതരണം െചയ്തു. യൂനിയന്‍ വൈസ്പ്രസിഡൻറ് കെ.കെ. ദിലീപ്കുമാര്‍, നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, രാമമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മിനികുമാരി, വൈസ് പ്രസിഡൻറ് പി.പി. സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സമാപനസമ്മേളനത്തില്‍ കരയോഗ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി രജിസ്ട്രാര്‍ പി.എന്‍. സുരേഷ് ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, വനിത യൂനിയന്‍ പ്രസിഡൻറ് സുമതി രാധാകൃഷ്ണന്‍, സെക്രട്ടറി ജയ സോമന്‍, പി. പ്രേംചന്ദ്, ബിന്ദു സുരേഷ്, എന്‍.സി. വിജയകുമാര്‍, എൻ.എസ്.എസ് കോഓഡിനേറ്റര്‍ സിന്ധു മനോജ്, യൂനിയന്‍ സെക്രട്ടറി എ.കെ. ജയകുമാര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.