സ്കൂൾ വാർഷികവും പൂർവവിദ്യാർഥി സംഗമവും

മൂവാറ്റുപുഴ: വാളകം ഗവ. എൽ.പി നടത്തി. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീല മത്തായി അധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ പൂർവവിദ്യാർഥികളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. പി.എ. രാജു പ്രതിഭകളെ ആദരിച്ചു. വി.ജി. ഉണ്ണികൃഷ്ണൻ എൻഡോവ്മ​െൻറ് വിതരണം ചെയ്തു. നസീമ ബീവി, എ.കെ. ഷൈൻ, സി.ടി. ശശികല, ഡോ. പി. ഷീല, പി.എം. ഏലിയാസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.