സ്​കൂൾ വാർഷികം

വടകര: സ​െൻറ് േജാൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ഉദ്ഘാടനവും ഡോ. കെ.ആർ. നാരായണൻ മെറിറ്റോറിയസ് സ്കോളർഷിപ് വിതരണവും തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ നിർവഹിച്ചു. വിവിധ എൻഡോവ്മ​െൻറുകളുടെ വിതരണം വാർഡ് മെംബർ മേഴ്സി ജോർജ് നിർവഹിച്ചു. വിരമിച്ച ജീവനക്കാർക്കുള്ള മെമേൻറാ വിതരണം പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് ഡോ. ജയ്സൺ ജോസഫ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സജി പനയാരംപിള്ളിൽ അധ്യക്ഷത വഹിച്ചു. ആർ.ടി. സുബി സ്വാഗതവും ബിന്ദുമോൾ പി. അബ്രഹാം റിപ്പോർട്ട് അവതരണവും നടത്തി. ജോൺസൻ തോമസ്, ജെമി േജാസഫ്, സാജു സി. അഗസ്റ്റിൻ, ജോർജ് കുര്യാക്കോസ്, വി.എൻ. ഗോപകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.