കൊച്ചി: ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങളിൽ കടന്നുകയറാനുള്ള ശ്രമങ്ങളിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി ബൈബിൾ കമീഷൻ ചെയർമാനും മലങ്കര കത്തോലിക്ക മൂവാറ്റുപുഴ രൂപത മെത്രാനുമായ എബ്രഹാം മാർ യൂലിയോസ് ആവശ്യപ്പെട്ടു. ക്രൈസ്തവ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും പറഞ്ഞു. ഇത്തരത്തിലുള്ള ഏത് നീക്കവും തടുക്കാൻ എല്ലാ ന്യൂനപക്ഷ സമുദായങ്ങളും ഒന്നിച്ചുനിൽക്കണം. എറണാകുളം പി.ഒ.സിയിൽ നടന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ സെക്രട്ടറിേയറ്റിന് മുന്നിൽ ഉപവാസം ആരംഭിക്കാനും യോഗം തീരുമാനിച്ചു. പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് അസോസിയേഷൻ ഒാഫ് ക്രിസ്ത്യൻ െമെനോറിറ്റി സ്കൂൾസ് പ്രസിഡൻറ് ഫാ. വർഗീസ് മാണിക്കനാപറമ്പിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ടി. തോമസ്, ഹൈബി ഇൗഡൻ, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്, ജോസ് എബ്രഹാം, ഫാ. ലൈജു വർക്കി ജോസി ജോസ് നരിത്തൂക്കിൽ, സി. ലിവിന, ഡോ.രാജു ഡേവിഡ് പെരേപ്പാടാൻ, സി.അജയ്, പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. സിബി ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.