'ദില്ലി മാജിക്' ചെങ്ങന്നൂരിലും ആവർത്തിക്കും -ആം ആദ്മി പാർട്ടി ചെങ്ങന്നൂർ: മോദിക്ക് ഒരിക്കലും മറക്കാനാകാത്ത തോൽവിയുടെ അടി സമ്മാനിച്ച 'ദില്ലി മാജിക്' ചെങ്ങന്നൂരിലും ആവർത്തിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ. ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപന കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. ഏത് പാർട്ടികളായാലും മുന്നണികളായാലും ജീർണിച്ച രാഷ്ട്രീയമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ കേരളഭരണം ഏറ്റവും വെറുക്കപ്പെട്ടതായി മാറി. വർഗീയവും ജാതീയവുമായ വേർതിരിവുകൾ സൃഷ്ടിക്കുകയാണ്. ചെങ്ങന്നൂരിലെ സ്ഥാനാർഥിയായി നിയോജകമണ്ഡലം കൺവീനർ രാജീവ് പള്ളത്തിനെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി പോൾ തോമസ് അധ്യക്ഷത വഹിച്ചു. ജോസ് ഓലിക്കൽ, വനിതവിഭാഗം കൺവീനർ സൂസൻ ജോർജ്, വിനോദ് മേക്കോത്ത്, ഷാജഹാൻ, ഷൈബു, റോയി മുട്ടാർ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.എൻ. സോമനാഥൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.