കുസാറ്റ് ബജറ്റ്: ഗവേഷണത്തിന് മുൻതൂക്കം

കൊച്ചി: മികച്ച 100 ലോകോത്തര സർവകലാശാലകളിലൊന്നാകാൻ ലക്ഷ്യമിട്ട് ഉന്നത ഗുണനിലവാര ഗവേഷണത്തിന് മുൻതൂക്കം നൽകി കുസാറ്റി​െൻറ 2018-19 ബജറ്റ്. സംസ്ഥാന സർക്കാർ അനുവദിച്ച 242 കോടി രൂപയിൽ 140 കോടി ലബോറട്ടറി ഉപകരണങ്ങൾക്കും 100 കോടി അടിസ്ഥാനസൗകര്യ വികസനത്തിനുമായി പ്രയോജനപ്പെടുത്തും. ഇതിന് ഓരോ വകുപ്പിലും ഒരു അധ്യാപകനെ നോഡൽ ഓഫിസറായി നിയമിക്കും. ഇവർ മറ്റ് രണ്ടോ മൂന്നോ വകുപ്പിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഗവേഷണസംഘം രൂപവത്കരിക്കും. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ ഗവേഷണ ഉപകരണങ്ങളുടെ പട്ടികയിൽനിന്ന് ആവശ്യമായവ തെരഞ്ഞെടുത്ത് അവയുടെ ഉപയോഗം വിശദമാക്കിയുള്ള നിർദേശം സർവകലാശാലക്ക് ഏപ്രിൽ 12നുമുമ്പ് സംഘം സമർപ്പിക്കണം. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും തുടർച്ചയായ ഉപയോഗം ഉറപ്പാക്കാത്ത നിർേദശങ്ങൾ സ്വീകരിക്കില്ല. സയൻസ്, എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി, സയൻറിഫിക് കമ്പ്യൂട്ടിങ്, മറൈൻ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയിൽ ഇൻറർ ഡിസിപ്ലിനറി പഠനകേന്ദ്രങ്ങൾ എന്നിവ തുടങ്ങും. നിലവിെല അധ്യാപക--വിദ്യാർഥി അനുപാതം ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിൽ യഥാക്രമം 1:16, 1:8 എന്നത് 1:10, 1:6 ആയി കുറക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. അതിന് വ്യവസായ മേഖലയിലെ വിദഗ്ധർ, വിരമിച്ച അധ്യാപകർ തുടങ്ങിയവരെ അഡ്ജങ്ട് പ്രഫസർമാരായി നിയമിക്കും. കരാർ അധ്യാപകർക്കുപകരം അഞ്ചുവർഷത്തേക്ക് ടെന്യുവർ ട്രാക് അധ്യാപകരെ നിയമിക്കും. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ഉന്നതതല പ്ലാനിങ് ആൻഡ് ഇവാലുവേഷൻ സമിതി രൂപവത്കരിക്കും. സിൻഡിക്കേറ്റ് ഫിനാൻസ് ആൻഡ് പർച്ചേസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ ഡോ. എൻ. ചന്ദ്രമോഹനകുമാർ ബജറ്റ് അവതരിപ്പിച്ചു. വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. കുസാറ്റ്: മറൈൻ ബയോളജി വകുപ്പിൽ എറുഡൈറ്റ് േപ്രാഗ്രാം കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് മറൈൻ ബയോളജി, മൈേക്രാ ബയോളജി ആൻഡ് ബയോ കെമിസ്ട്രി വകുപ്പിൽ എറുഡൈറ്റ് സ്കോളർ -ഇൻ- റെസിഡൻറ്സ് േപ്രാഗ്രാം 26 മുതൽ 30 വരെ നടക്കും. 26ന് രാവിലെ 10ന് കൊച്ചി ഫൈൻ ആർട്സ് അവന്യുവിലെ സിഫ്നെറ്റ് ഓഡിറ്റോറിയത്തിൽ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിക്കും. വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിക്കും. എറുഡൈറ്റ് സ്കോളർ യു.എസ് സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഡയറക്ടർ ആൻഡ് ഒലിവർ ചെയർ ഡോ. ലിസ എ. ലെവിൻ പ്രഭാഷണം നടത്തും. അഞ്ചുദിവസത്തെ പരിപാടിയിൽ '21ാം നൂറ്റാണ്ടിലെ ആഴക്കടൽ വ്യവസായവത്കരണവും ജൈവവൈവിധ്യത്തി​െൻറ വെല്ലുവിളികളും', 'സമുദ്രത്തിലെ ഡീ ഓക്സിജനേഷനും തിരിച്ചറിയാനാവാത്ത കാലാവസ്ഥ വെല്ലുവിളിയും' തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രമുഖർ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.