കോതമംഗലം വെളിച്ചം പദ്ധതി തുടക്കത്തി​േല അണഞ്ഞു ^യൂത്ത് ലീഗ്

കോതമംഗലം വെളിച്ചം പദ്ധതി തുടക്കത്തിേല അണഞ്ഞു -യൂത്ത് ലീഗ് കോതമംഗലം: നിയോജകമണ്ഡലത്തിൽ കൊട്ടിഘോഷിച്ച് നടപ്പാക്കിയ 'വെളിച്ചം' പദ്ധതി തുടക്കത്തിലേ അണഞ്ഞുപോയ പദ്ധതിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി. എം.എൽ.എയുടെ പ്രത്യേക പദ്ധതി പ്രകാരം മണ്ഡലത്തിലെ കവലകളിലും ടൗണുകളിലും വെളിച്ചം എത്തിക്കുന്നതിനെന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. താലൂക്കിലെ മിക്കവാറും കവലകളിലും പ്രധാന ടൗണുകളിലുമാണ് ഇതു പ്രകാരം ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ, അടിവാട് കവലയിലേത് ഉൾപ്പെടെ ഇവയിൽ പലതും പ്രകാശിക്കുന്നില്ല. ഒരുമാസം മുമ്പ് മാത്രം സ്ഥാപിച്ചവയും ഇക്കൂട്ടത്തിൽപെടും. ലൈറ്റുകൾ സ്ഥാപിച്ച സമയത്തുതന്നെ നിലവാരം കുറഞ്ഞവയാണെന്ന ആരോപണം ഉയർന്നിരുന്നു. വലിയ പ്രചാരണം നൽകി നടപ്പാക്കിയ പദ്ധതി പൂർണമാകും മുേമ്പ സ്ഥാപിച്ചവയിൽ മിക്കതും അണഞ്ഞുപോയതിലൂടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഗുണനിലവാരം കൂടിയ ലൈറ്റുകൾ സ്ഥാപിച്ച് പദ്ധതിയിലെ അപാകതകൾ ഒഴിവാക്കണമെന്നും യൂത്ത് ലീഗ് നിയജകമണ്ഡലം പ്രസിഡൻറ് എം.എം. അൻസാർ, ജനറൽ സെക്രട്ടറി ഇ.കെ. ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.