കരുവാറ്റയിൽ വാഹനാപകടത്തിൽ പിതാവും രണ്ട്​ ആൺമക്കളും മരിച്ചു; മാതാവ്​ ഗുരുതരാവസ്​ഥയിൽ

ഹരിപ്പാട്/കരുനാഗപ്പള്ളി: ദേശീയപാത കരുവാറ്റയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പിതാവും രണ്ട് ആൺമക്കളും മരിച്ചു. മാതാവിന് ഗുരുതര പരിക്കേറ്റു. കരുനാഗപ്പള്ളി ചെറിയഴീക്കൽ ആലുംമൂട്ടിൽ ബാബു (48), മക്കളായ അഭിജിത്ത് (19), അമൽജിത്ത് (15) എന്നിവരാണ് മരിച്ചത്. ഭാര്യ ലിസി (39) അതിഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കരുവാറ്റ കൽപകവാടിക്ക് സമീപം വെള്ളിയാഴ്ച അർധരാത്രി 12-.45ഓടെയായിരുന്നു അപകടം. നീർക്കുന്നം പള്ളിക്കാവ് ക്ഷേത്രോത്സവത്തിൽ പെങ്കടുത്ത് കരുനാഗപ്പള്ളിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്ന് ടാർ നിറച്ച വീപ്പയുമായി പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ അമിത വേഗത്തിൽ വന്ന കാർ പിന്നിലിടിക്കുകയായിരുെന്നന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു. ലോറിയുടെ അടിയിലേക്ക് കയറിപ്പോയ ഇന്നോവയുടെ പകുതിവരെ പൂർണമായി തകർന്നു. കാർ ഒാടിച്ചിരുന്ന അഭിജിത്ത് തൽക്ഷണം മരിച്ചു. അമൽജിത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും ബാബു ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. മരുതൂർകുളങ്ങര തെക്ക് വാളേഴത്ത് സൂനാമി കോളനിയിലാണ് ബാബുവി​െൻറ താമസം. ശ്രീധരൻ-രത്നമ്മ ദമ്പതികളുടെ മകനാണ്. നേരത്തേ കൊല്ലത്ത് ഫോേട്ടാ സ്റ്റുഡിയോ നടത്തിയിരുന്ന ബാബു മൂന്നുവർഷമായി മത്സ്യവ്യാപാരരംഗത്ത് പ്രവർത്തിക്കുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞശേഷം മൂത്തമകൻ അഭിജിത്ത് സ്റ്റുഡിയോയിൽ ജോലി ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അമൽജിത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.