പട്ടികവര്‍ഗക്കാരുടെ സുസ്ഥിര വികസനം 'തുടി 2018'

ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷ​െൻറയും കയര്‍ കോര്‍പറേഷ​െൻറയും ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗക്കാരുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നടത്തിവരുന്ന 'തുടി 2018' പദ്ധതിയുടെ ഭാഗമായി തൊഴില്‍ പരിശീലനം േനടുന്നവരുടെ കുടുംബസംഗവമും കലാപരിപാടികളും വൈദ്യപരിശോധനയും നടന്നു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനല്‍കുമാര്‍, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകന്‍, കയര്‍ കോര്‍പറേഷന്‍ എം.ഡി ജി. ശ്രീകുമാര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ പട്ടികവര്‍ഗ പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍, എ.ഡി.എം.സി കെ.ബി. അജയകുമാര്‍, ഡി.പി.എം സുനിത മിഥുന്‍, വി.ആര്‍. രമേഷന്‍, ആർ. അനൂപ് എന്നിവര്‍ സംസാരിച്ചു. കോൺഗ്രസ്-ബി.ജെ.പി വോട്ടർമാർ ഒന്നുതന്നെ -മന്ത്രി സുധാകരൻ മാന്നാർ: കോൺഗ്രസ്-ബി.ജെ.പി വോട്ടർമാർ ഒന്നുതന്നെയാണെന്ന് മന്ത്രി ജി. സുധാകരൻ. ഇടതുമുന്നണി തൃപ്പെരുന്തുറ നോർത്ത് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ചത് കോൺഗ്രസാണ്. എ.പി.എൽ, ബി.പി.എൽ എന്ന് രണ്ടുതരം റേഷൻകാർഡുകളാക്കി റേഷൻ സമ്പ്രദായം അട്ടിമറിച്ചു. ഇതേ നയമാണ് മോദി സർക്കാറും ചെയ്യുന്നത്. പൊതുമരാമത്ത് വിഭാഗത്തിൽ 350 കോടിയാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ വിനിയോഗിച്ചിരിക്കുന്നത്. എട്ടോളം പാലങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. പട്ടികജാതിക്കാരെ ദേവസ്വം ബോർഡ് അംഗങ്ങളാക്കിയതിന് പുറമെ ക്ഷേത്രങ്ങളിലെ പൂജാരിമാരാക്കി മാറ്റാനും സർക്കാറിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ജി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ആർ. സഞ്ജീവൻ, എം. വിജയകുമാർ, പി.വി. സത്യനേശൻ, എ. മഹേന്ദ്രൻ, സജീവൻ, കെ. രഘുപ്രസാദ്, ജേക്കബ് ഉമ്മൻ, ശശികുമാർ ചെറുകോൽ, കെ. നാരായണപിള്ള, കെ. രവീന്ദ്രൻ, ടി. സുകുമാരി, ബെറ്റ്സി ജിനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. രവീന്ദ്രൻ (ചെയർ). എം.എം. തോമസ്, എം.കെ. പുരുഷോത്തമദാസ്, സതീഷ്് വർമ, രാധാകൃഷ്ണപിള്ള, അമ്പിളി മണിക്കുട്ടൻ (വൈസ് ചെയർ), കെ. നാരായണപിള്ള (കൺ), ബെറ്റ്സി ജിനു, ടി. സുകുമാരി, ഡി. ഗോപാലകൃഷ്ണൻ, ജിനു ജോർജ്, കെ.എസ്. സന്തോഷ്കുമാർ (ജോ. കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.