നെഹ്റു േട്രാഫി വള്ളംകളി; സ്​റ്റാർട്ടിങ്ങിന് പുതിയ സംവിധാനം പരീക്ഷിക്കും

ആലപ്പുഴ: നെഹ്റു േട്രാഫി വള്ളംകളി കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതി​െൻറ മുന്നോടിയായി സ്റ്റാർട്ടിങ്ങിന് പുതിയ സംവിധാനം പരീക്ഷിക്കാൻ ബോട്ട്റേസ് സൊസൈറ്റി ഭരണസമിതി യോഗത്തിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സംവിധാനം രൂപകൽപന ചെയ്ത് അവതരിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച് സൊസൈറ്റിയെ 10 സ്ഥാപനം സമീപിച്ചിരുന്നു. ഇതിൽ ഐ.ഐ.ടി കാൺപുർ, ഐ.ഐ.എം കോഴിക്കോട്, പുന്നപ്ര എൻജിനീയറിങ് കോളജ്, നോയിഡയിലെ സാൻസ് സ്പോർട്സ്, മുഹമ്മ ഋഷികേശ് എന്നിവരുടെ മാതൃകകൾ പരിശോധിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കി​െൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ഭരണസമിതി യോഗത്തിൽ ഇതുസംബന്ധിച്ച് പുതിയ സംവിധാനത്തിന് ശ്രമിക്കാൻ സൊസൈറ്റി അധ്യക്ഷയായ കലക്ടർ, സെക്രട്ടറിയായ സബ് കലക്ടർ എന്നിവരെ യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ നടത്തിയ വിജ്ഞാപനത്തിലാണ് 10 സ്ഥാപനം താൽപര്യം പ്രകടിപ്പിച്ചത്. ഒരുലക്ഷം മുതൽ 20 ലക്ഷം വരെ സംവിധാനത്തിന് ചെലവാകുമെന്നാണ് സ്ഥാപനങ്ങളുടെ കണക്കുകൂട്ടൽ. എങ്കിലും പ്രഗല്ഭരെന്ന് ഭരണസമിതി വിലയിരുത്തിയ ഈ അഞ്ച് സ്ഥാപനങ്ങളുടെ മാതൃകകൾ പരീക്ഷിക്കാൻ യോഗം തീരുമാനിച്ചു. പരീക്ഷണം സ്റ്റാർട്ടിങ് പോയൻറിൽ ഭരണസമിതി അംഗങ്ങൾ വിലയിരുത്തിയശേഷം മികച്ച സംവിധാനം നടപ്പാക്കും. ഈ വർഷം മുതൽ കേരളത്തിൽ വള്ളംകളി ലീഗ് മത്സരങ്ങൾക്കുള്ള ശ്രമം ടൂറിസം വകുപ്പി​െൻറ നേതൃത്വത്തിൽ നടക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ചുണ്ടൻ വള്ളങ്ങളുടെ ലീഗ് നടപ്പായാൽ ആറുമാസത്തോളം തുഴച്ചിലുകാർക്ക് തൊഴിലുണ്ടാകും. അതോടൊപ്പം ൈപ്രസ് മണിയുൾപ്പടെയുള്ള എല്ലാ മേഖലയിലും വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലീഗി​െൻറ നിയമാവലി തയാറാക്കാൻ സമയമെടുക്കുമെന്നതിനാൽ നെഹ്റു േട്രാഫിക്കായുള്ള ഒരുക്കം സമാന്തരമായി നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിെല പവിലിയൻ പൊളിച്ചുമാറ്റി രണ്ടുനില പവിലിയനും ബോട്ട് മ്യൂസിയവും ആസൂത്രണം ചെയ്യുന്നുണ്ട്. സൊസൈറ്റി ചെയർപേഴ്സനായ കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. തോമസ് ചാണ്ടി എം.എൽ.എ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ വി.ആർ. കൃഷ്ണതേജ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിശപ്പുരഹിത കേരളം; ആദ്യഘട്ടത്തിന് തുടക്കമായി ആലപ്പുഴ: പൂർണമായും അവശരായി കഴിയുന്നവർക്കും സ്വന്തമായി ഭക്ഷണം കണ്ടെത്താൻ സാധിക്കാത്തവർക്കും സൗജന്യമായി ഒരുനേരത്തെ ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിന് ആലപ്പുഴയിൽ തുടക്കമായി. ഭക്ഷ്യമന്ത്രി പി. തിലോത്തമനും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും ചേർന്ന് ഭക്ഷണപാത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ഒരാൾക്ക് രണ്ടുനേരം കഴിക്കാനുള്ള ഭക്ഷണമാണ് കാസറോളിൽ ഉള്ളത്. ഇത്തരത്തിൽ നൂറോളം കിടപ്പുരോഗികൾക്കുള്ള ഭക്ഷണമാണ് കൈമാറിയത്. ചടങ്ങിൽ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, കലക്ടർ ടി.വി. അനുപമ, സബ്കലക്ടർ വി.ആർ. കൃഷ്ണതേജ, കൗൺസിലർമാർ, ജില്ല സപ്ലൈ ഓഫിസർ എൻ. ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.