പ്രസ്‌ക്ലബ് സുവർണ ജൂബിലി: സ്വാഗതസംഘം രൂപവത്​കരിച്ചു

കൊച്ചി: എറണാകുളം പ്രസ്‌ക്ലബ് സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി സ്വാഗതസംഘ രൂപവത്കരണ യോഗം എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടകസമിതിക്ക് രൂപംനൽകി. മന്ത്രി എ.സി. മൊയ്‌തീൻ ചെയർമാനും പ്രഫ. കെ.വി. തോമസ് എം.പി ജനറൽ കൺവീനറുമായി 151 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിെയയും തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മേയർ സൗമിനി ജയിൻ എന്നിവരാണ് രക്ഷാധികാരികൾ. ജില്ലയിൽനിന്നുള്ള എം.പിമാർ, എം.എൽ.എമാർ എന്നിവർ സഹ രക്ഷാധികാരികളാണ്. ഡി. ദിലീപ് വർക്കിങ് ചെയർമാനും സുഗതൻ പി. ബാലൻ വർക്കിങ് ജനറൽ കൺവീനറുമാണ്. പ്രഫ. എം.കെ. സാനു, എ.കെ. ആൻറണി, മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ ഉൾപ്പെടുന്ന ഉപദേശക സമിതിയും രൂപവത്കരിച്ചു. ഒരുവർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്കായി വിവിധ സബ് കമ്മിറ്റികെളയും തെരഞ്ഞെടുത്തു. യോഗം പ്രഫ. കെ.വി. തോമസ് ഉദ്‌ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡൻറ് ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, പി. രാജൻ, എൻ. വേണുഗോപാൽ, പി. രാമചന്ദ്രൻ, ലിനോ ജേക്കബ്, സി.ജി. രാജഗോപാൽ, എസ്.എ.എസ്. നവാസ്, സി.ഐ.സി.സി ജയചന്ദ്രൻ, ജോൺ ലൂക്കോസ്, പി.എൻ. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ സ്വാഗതവും വൈസ് പ്രസിഡൻറ് അരുൺ ചന്ദ്രബോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.