സാമ്പത്തിക സംവരണ നിലപാടില്‍നിന്ന്​ സര്‍ക്കാര്‍ പിന്തിരിയണം ^കെ.പി.എം.എസ്

സാമ്പത്തിക സംവരണ നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം -കെ.പി.എം.എസ് ചെങ്ങന്നൂര്‍: സാമ്പത്തിക സംവരണ നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ല സമ്മേളനത്തോടനുബന്ധിച്ച് 'സാമ്പത്തിക സംവരണവും സാമൂഹിക നീതിയും' വിഷയത്തിൽ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂതകാലത്തിലെ ക്രൂര യാഥാർഥ്യങ്ങളും വര്‍ത്തമാനകാല സ്ഥിതിഗതികളും സമത്വ-സാമൂഹിക ഭാവിയും മുന്നില്‍ക്കണ്ടാണ് ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്തത്. നൂറ്റാണ്ടുകളായി സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയരായിട്ടുള്ള സമൂഹത്തിന് അധികാര പങ്കാളിത്തവും സാമൂഹിക തുല്യതയും ഉറപ്പുവരുത്താനുള്ള മഹത്തായ ഈ സിദ്ധാന്തത്തെ ദാരിദ്ര്യ ലഘൂകരണത്തിനുള്ള ഉപാധിയായി ചുരുക്കിക്കാണരുതെന്ന് പുന്നല പറഞ്ഞു. ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാട് മോഡറേറ്ററായി. എസ്.എൻ.ഡി.പി യോഗം മുന്‍ പ്രസിഡൻറ് സി.കെ. വിദ്യാസാഗര്‍, മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്, എല്‍. രമേശന്‍, പി. ജനാര്‍ദന്‍, ബൈജു കലാശാല, എ. സനീഷ്‌കുമാര്‍, ടി.ആര്‍. ശിശുപാലന്‍, പി.കെ. മനോഹരന്‍, കാട്ടൂര്‍ മോഹനന്‍, കെ. കാര്‍ത്തികേയന്‍ തുടങ്ങിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.