ഏകദിന പരിശീലനം

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പാലിയേറ്റിവ് പരിചരണ പരിപാടിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്കും കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ആർ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിജയകുമാരി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ത്വാഹ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബ്രഹാം ജോർജ്, പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ ശശികല, വാർഡ് അംഗങ്ങളായ ബിജിമോൾ, പ്രദീപ്, അംബിക ശശിധരൻ, ഗംഗാദേവി, സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എൻ. ബാബു എന്നിവർ സംസാരിച്ചു. ജില്ല പാലിയേറ്റിവ് കോഒാഡിനേറ്റർ അബ്ദുല്ല ആസാദ്, പാലിയേറ്റിവ് നഴ്സ് റീന, ഫിസിയോ തെറപ്പിസ്റ്റ് സുേലഖ എന്നിവർ ക്ലാസെടുത്തു. മെഡിക്കൽ ഓഫിസർ ഡോ. അവന്തി സ്വാഗതവും ജെ.എച്ച്.ഐ അനിതാകുമാരി നന്ദിയും പറഞ്ഞു. 'കുടിവെള്ള പ്രശ്നം പരിഹരിക്കണം' കുട്ടനാട്: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂര്‍. കോണ്‍ഗ്രസ് നോർത്ത് ബ്ലോക്ക് കമ്മിറ്റി താലൂക്ക് ഓഫിസില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക്കുകളിൽ വെള്ളം നിറക്കാതെ നോക്കുകുത്തികളായി. കരമാര്‍ഗവും ജലമാര്‍ഗവും കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തപക്ഷം കോണ്‍ഗ്രസ് ജലസമരത്തിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ജോസഫ് ചേക്കോടന്‍ അധ്യക്ഷത വഹിച്ചു. എം.എന്‍. ചന്ദ്രപ്രകാശ്, അലക്സ് മാത്യു, കെ. ഗോപകുമാര്‍, പി.ടി. സ്‌കറിയ, പ്രതാപന്‍ പറവേലി, ജെ.ടി. റാംസേ, പ്രമോദ് ചന്ദ്രന്‍, സി.വി. രാജീവ്, മധു സി. കുളങ്ങര എന്നിവര്‍ സംസാരിച്ചു. വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഓശാന ഞായറാഴ്ച തുടക്കമാകും അരൂർ: ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഓശാന ഞായറാഴ്ച മുതൽ തുടക്കമാകും. യേശുവി​െൻറ പീഢാസഹനത്തി​െൻറയും കുരിശുമരണത്തി​െൻറയും ഓർമ പുതുക്കുന്ന തിരുക്കർമങ്ങളാണ് നടക്കുക. എഴുപുന്ന സ​െൻറ് റാഫേൽസ് പള്ളിയിൽ ഓശാന ഞായറാഴ്ച രാവിലെ ഏഴിന് സ​െൻറ് റാഫേൽസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വികാരി ഫാ. തോമസ് മങ്ങാട്ട് കാർമികനാകും. അരൂർ സ​െൻറ് അഗസ്റ്റിൻസ് പള്ളിയിൽ ഓശാന ഞായറാഴ്ച രാവിലെ 6.30ന് സ്കൂൾ ഗ്രൗണ്ടിൽ തിരുക്കർമങ്ങൾ ആരംഭിക്കും. വികാരി ഫാ. ആൻറണി അഞ്ചുതൈക്കൽ കാർമികനായിരിക്കും. പെസഹ വ്യാഴം വൈകീട്ട് 5.30ന് തിരുവത്താഴപൂജ, രാത്രി 12 വരെ പൊതു ആരാധന. ദുഃഖ വെള്ളി രാവിലെ ഏഴിന് കുരിശി​െൻറ വഴി. മൂന്നിന് നഗരികാണിക്കൽ പ്രദക്ഷിണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.