പാർട്ടിയോ സ്​ഥാനാർഥിയോ പ്രശ്​നമല്ല; ചുവരെഴുതാൻ ഹരീഷും കൂട്ടരും

ചെങ്ങന്നൂർ: രാജ്യം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഹരീഷിനും കൂട്ടർക്കും വിജയവും പരാജയവും ഉറപ്പാണ്. സ്ഥാനാർഥിയോ മുന്നണിയോ ഏതുമാകെട്ട, ചുവരെഴുതാൻ ഹരിപ്പാട് കരുവാറ്റ ശ്രീനിലയിൽ ഹരീഷും കൂട്ടരും വേണം. എൽ.ഡി.എഫോ യു.ഡി.എേഫാ എൻ.ഡി.എയോ എന്നൊന്നും ചുവരെഴുത്തിൽ ഇവർക്ക് ബാധകമല്ല. െചങ്ങന്നൂരി​െൻറ മുക്കും മൂലയും ഇവരുടെ അക്ഷരവടിവിൽ സ്ഥാനാർഥികളുെട പേരും ചിഹ്നവും എല്ലാം ഒരുങ്ങുകയാണ്. എൽ.ഡി.എഫി​െൻറ സജി ചെറിയാനും യു.ഡി.എഫി​െൻറ ഡി. വിജയകുമാറും എൻ.ഡി.എയുടെ പി.എസ്. ശ്രീധരൻപിള്ളയുമെല്ലാം ചുവരുകളിൽ തിളങ്ങുന്നത് ഹരീഷി​െൻറയും കൂട്ടരുടെയും കരവിരുതിലൂടെയാണ്. കാസർകോട്ട് ജോലി ചെയ്യുന്ന ഹരിപ്പാട് സ്വദേശി ഹരീഷ് സ്ഥിരമുള്ള ജോലിക്ക് താൽക്കാലിക ഇടവേള നൽകിയാണ് ചുവരെഴുതാൻ ചെങ്ങന്നൂരിലെത്തിയത്. എല്ലാ മുന്നണിയുടെയും ചുവരെഴുതി കൊടുക്കുന്നതിൽ ഇവർക്ക് ഒരു സങ്കോചവുമില്ല. രാഷ്ട്രീയമായ െകാമ്പുകോർക്കലുകൾ ഉണ്ടെങ്കിലും ഒരുപാർട്ടിക്കും ഇത് പ്രശ്നവുമല്ല. ആർക്കായാലും എഴുതിക്കൊടുക്കാൻ തയാർ. കൃത്യം തുക അതത് ദിവസം വൈകീട്ട് കിട്ടണമെന്നുമാത്രം. രണ്ടാഴ്ചയായി എൽ.ഡി.എഫ്,- യു.ഡി.എഫ്, എൻ.ഡി.എ എന്നിവർ ബുക്ക് ചെയ്ത് വെള്ളയടിച്ച മതിലുകളിൽ അവർ നിർദേശിക്കുന്നവയാണ് എഴുതിക്കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ ഉടൻ മടങ്ങും. വള്ളികുന്നം സ്വദേശികളായ പ്രകാശ്, സജി, രൺജി, ശ്രീകുമാർ എന്നിവരാണ് കൂട്ട്. ഒരു മതിലിൽ ചെറുതായാലും വലുതായാലും എഴുതാൻ പെയിൻറിങ് സാധനങ്ങൾ അടക്കം 1000 രൂപയാണ് കൂലി. രാവിലെ ആറിന് ആരംഭിക്കുന്ന ജോലി വൈകീട്ട് 5.30ന് അവസാനിപ്പിക്കും. എന്നാൽ, തുക കിട്ടുന്നതിന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് ഇവർ പറയുന്നു. സാംസ്കാരികോത്സവം മാവേലിക്കര: ലോക നാടക ദിനത്തോടനുബന്ധിച്ച് നരേന്ദ്രപ്രസാദ് സ്മാരക നാടക പഠനഗവേഷണ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ 25, 26, 27 തീയതികളിൽ സാംസ്കാരികോത്സവം നടക്കും. ഗവ. ടി.ടി.ഐ അങ്കണത്തിൽ 25ന് ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഫ്രാൻസിസ് ടി. മാവേലിക്കര അധ്യക്ഷത വഹിക്കും. നടൻ അലൻസിയർ 'നാടകം എന്ന സമരായുധം' വിഷയത്തിൽ സന്ദേശം നൽകും. വൈകീട്ട് ആറിന് നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന 'പെൺനടൻ' അരങ്ങേറും. 26ന് വൈകീട്ട് ആറിന് 'അരങ്ങിലെ രാഷ്ട്രീയം' കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കോശി അലക്സ് അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് നാടകം. 27ന് വൈകീട്ട് അഞ്ചിന് ഗാന്ധിസ്മൃതി കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം, സംഗീത നാടക അക്കാദമിയുടെ 'പാട്ടോർമ' എന്നിവ നടക്കും. വൈദ്യുതി മുടങ്ങും ആലപ്പുഴ: സൗത്ത് സെക്ഷന് കീഴിൽ തിരുവമ്പാടി തെക്ക്, ചുടുകാട് ജങ്ഷൻ, ചങ്ങനാശ്ശേരി മുക്ക്, പമ്പ് ഹൗസ്, കറുക, തുമ്പപറമ്പ് പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.