ഉപഭോക്​തൃതാൽപര്യം സംരക്ഷിക്കും ^പി.എൻ.ബി

ഉപഭോക്തൃതാൽപര്യം സംരക്ഷിക്കും -പി.എൻ.ബി കൊച്ചി: ഇപ്പോഴത്തെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്നും ഉപഭോക്താക്കളുെടയും അഭ്യുദയകാംക്ഷികളുെടയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും പഞ്ചാബ് നാഷണൽ ബാങ്ക്. ശുദ്ധവും ഉത്തരവാദിത്തത്തോടുകൂടിയതുമായ ബാങ്കിങ്ങാണ് സ്ഥാപനമെന്ന നിലയിൽ പി.എൻ.ബിയുടെ അടിസ്ഥാനം. സംവിധാനത്തിനുള്ളിലെ അധാർമികപ്രവണതകളോട് ഒരുവിട്ടുവീഴ്ചയും കാണിക്കില്ല. ഉപഭോക്താക്കളുടെ സാമ്പത്തികതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ ചുവടുവെപ്പുകൾക്കും ബാങ്ക് തുടക്കംകുറിച്ചിട്ടുണ്ട്. കുടിശ്ശികകൾ തിരിച്ചുപിടിക്കാനും വേഗത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ സുനിൽ മേത്ത വിശദീകരിച്ചു. ഉപഭോക്തൃസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമഗ്രമായി മുന്നേറാനും കത്തിൽ ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.