കുഞ്ഞനന്ത​െൻറ ജയില്‍ മോചനം: രമയുടെ മൊഴിയെടുത്തു സാമൂഹികനീതി വകുപ്പ്​​​ രമയുടെ മൊഴിയെടുത്തു

വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കത്തി​െൻറ ഭാഗമായി സാമൂഹികനീതി വകുപ്പ് ചന്ദ്രശേഖര​െൻറ ഭാര്യ കെ.കെ. രമയുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 4.45ഓടെയാണ് സാമൂഹികനീതി വകുപ്പ് കോഴിക്കോട് ജില്ല പ്രബേഷന്‍ ഓഫിസര്‍ ഷീബ മുംതാസ് രമയെ കാണാന്‍ വീട്ടിലെത്തിയത്. തനിക്ക് ഭീഷണി നിലനില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ മോചനം അനുവദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമ മൊഴിനല്‍കി. പ്രായം, പ്രതിയുടെ അനാരോഗ്യം എന്നിവ കാണിച്ച് പ്രതികള്‍ക്ക് ജയില്‍ചട്ടപ്രകാരം മോചനം അനുവദിക്കാം. ഈ സാഹചര്യത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഇതേ വിഷയത്തില്‍ രമയുടെ മൊഴിയെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.