കലാ–സാഹിത്യ സൗഹൃദ സംഗമം ഇന്ന്

മാന്നാർ: മലയാളവേദി മാവേലിക്കര മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ കലാ-സാഹിത്യ സൗഹൃദ സംഗമം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മാന്നാർ തോട്ടത്തിൽ രാഘവീയം ഹാളിൽ നടക്കും. കവിയരങ്ങ്, കഥയരങ്ങ്, അനുമോദനം, ചലച്ചിത്ര ഗാനാലാപനം, അക്ഷര ശ്ലോകം എന്നിവ നടത്തും. ബി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ എം. സുരേന്ദ്രനാഥ് അധ്യക്ഷനാകും. എ.പി ഗോപാലൻനായർ അനുസ്മരണം ഇന്ന് മാന്നാർ: സി.പി.എം ജില്ലകമ്മിറ്റി അംഗം, ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എ.പി ഗോപാലൻനായരുടെ 34ാമത് ചരമ വാർഷികം എണ്ണയ്ക്കാട്, ബുധനൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച ആചരിക്കും. വൈകീട്ട് അഞ്ചിന് പെരിങ്ങിലിപ്പുറം ക്ഷേത്രത്തിന് സമീപം നടക്കുന്ന അനുസ്മരണ സമ്മേളനം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. ആർ. സുരേന്ദ്രൻ അധ്യക്ഷനാകും. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തും. വികസന സെമിനാർ മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ. എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, സ്ഥിരം സമിതി അധ്യക്ഷരായ ജിനു ജോർജ്, അംബിക കുമാരി, സുമാ വിശ്വാസ്, സെക്രട്ടറി രാജൻ ആചാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.