ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: നിലപാട്​ കടുപ്പിച്ച്​ ബി.ഡി.ജെ.എസ്.

ചെങ്ങന്നൂര്‍: ബി.ജെ.പിയോട് സഹകരിക്കാതെ അതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരമായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഉപയോഗ െപ്പടുത്തണമെന്ന് ബി.ഡി.ജെ.എസ്. നിയോജകമണ്ഡലം കമ്മിറ്റി. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിേക്കണ്ടതില്ലെന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തെ അംഗീകരിച്ചാണ് നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരീമാനം. എന്നാല്‍, സ്വന്തം സ്ഥാനാർഥിയെ നിര്‍ത്തി മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തില്ല. ബൂത്ത് തലം മുതല്‍ ജില്ലതലംവരെ കമ്മിറ്റി പുനഃസംഘടിപ്പിച്ച് സംഘടന ശക്തിപ്പെടുത്താൻ തീരുമാനവും യോഗത്തിലുണ്ടായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ഗോപകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷാജി എം. പണിക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ബി. സുരേഷ്ബാബു, സിനില്‍ മുണ്ടപ്പള്ളി, ജില്ല സെക്രട്ടറിമാരായ എസ്. രമേശ്ബാബു, റജി മാവനാല്‍, മോഹനന്‍ കൊഴുവല്ലൂര്‍, സുനില്‍ വള്ളിയില്‍ എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡൻറായി സുനില്‍ വള്ളിയിലിനെയും വനിത വിഭാഗം പ്രസിഡൻറായി സുലു വിജീഷിനെയും യോഗം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.