ആലപ്പുഴയുടെ കല്ലേലി സാർ നവതിയ​ുടെ നിറവിൽ

ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമായ ഗുരുനാഥൻ കല്ലേലി രാഘവൻപിള്ള നവതിയുടെ നിറവിൽ. മാതൃക അധ്യാപകനും ഗ്രന്ഥകർത്താവും ഗാന്ധിയൻ ആദർശം ജീവിതത്തിൽ പാലിക്കുകയും ചെയ്യുന്ന കല്ലേലി സാർ പതിറ്റാണ്ടുകളുടെ അനുഭവം പിൻതലമുറക്ക് പകർന്നുനൽകുന്ന അധ്യാപകനാണ്. പ്രഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവരുടെ സഹപാഠിയായും വിവിധ മണ്ഡലങ്ങളിൽ ശോഭിക്കുന്ന വ്യക്തികളുടെ ഗുരുനാഥനായും അദ്ദേഹം അറിയെപ്പടുന്നു. പുന്നപ്ര വയലാർ സമരം, ക്വിറ്റ് ഇന്ത്യ സമരം ഉൾപ്പെടെയുള്ള ചരിത്ര മുഹൂർത്തങ്ങൾ ഇന്നും ഒാർമയിൽ മങ്ങാതെ നിൽക്കുന്നു. നീണ്ട അധ്യാപകവൃത്തിക്കുശേഷം ആലപ്പുഴയുടെ പൊതുമണ്ഡലങ്ങളിൽ ഇന്നും അദ്ദേഹം സജീവമാണ്. നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും സുവനീർ ഒരുക്കുന്നതിലും അദ്ദേഹത്തി​െൻറ സാന്നിധ്യം വർഷങ്ങേളാളമുണ്ടായിരുന്നു. ജവഹർ ബാലഭവ​െൻറ നേതൃത്വത്തിലും പ്രധാന പങ്ക് വഹിച്ചു. കളത്തിൽ ഗോപാലപിള്ളയുടെയും കമലമ്മയുടെയും മകനായി 1929 മാർച്ച് 21നായിരുന്നു ജനനം. 1952 മുതൽ 1989 വരെ എസ്.ഡി.വി സ്കൂളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും ജോലി നോക്കി. ജോലിയിൽനിന്നും പിരിഞ്ഞശേഷം 18 വർഷം എം.ഇ.എസ് സ്ഥാപനങ്ങളുടെ പ്രധാന അധ്യാപകനായിരുന്നു. മികച്ച അധ്യാപകന് രാഷ്ട്രപതിയുടെ പുരസ്കാരവും ഇദ്ദേഹത്തെ തേടി എത്തി. 11 പുസ്തകങ്ങളാണ് രചിച്ചത്. ഭാര്യ എൻ. വിദ്യാവതിക്കൊപ്പം തോണ്ടൻ കുളങ്ങരയിലെ ശ്രീവിദ്യ എന്ന വീട്ടിലാണ് താമസിക്കുന്നത്. സ​െൻറ് ജോസഫ്സ് കോളജിലെ മുൻ അധ്യാപിക എൻ.ആർ. ചിത്ര, ഹോങ്കോങ് ബാങ്ക് മാനേജർ എൻ.ആർ. ബാലഗോപാൽ, എൻജിനീയറും അധ്യാപികയുമായ എൻ.ആർ. ശ്രീദേവി എന്നിവരുമാണ് മക്കൾ. അദ്ദേഹത്തി​െൻറ 90ാം പിറന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ആലപ്പുഴ പൗരാവലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.