മെഡിക്കൽ കോളജിലെ ലാബ്; തീരുമാനം അട്ടിമറിക്കപ്പെടുെന്നന്ന് പരാതി

നീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രി ഡവലപ്മ​െൻറ് സൊസൈറ്റി ആരംഭിക്കാനിരുന്ന ആധുനിക ലാബ് അട്ടിമറിക്കുകയാണെന്ന് ആക്ഷേപം. ആശുപത്രിയിൽ മൂന്നുവർഷം മുമ്പാണ് എച്ച്.ഡി.സി ലാബ് തുടങ്ങാൻ തീരുമാനിച്ചത്. മറ്റ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളെക്കാളും സ്വകാര്യ ആശുപത്രികളക്കാളും കെട്ടിട സൗകര്യം ഇവിടെയുണ്ട്. എല്ലാ മെഡിക്കൽ കോളജുകളിലും എച്ച്.ഡി.സിയുടെ കീഴിൽ ആധുനിക ലാബ് പ്രവർത്തിക്കുമ്പോൾ വണ്ടാനത്ത് മാത്രം ഈ സംവിധാനം ഇല്ല. റോഡപകടങ്ങളിലും മാരക രോഗങ്ങൾ പിടിപ്പെട്ടും എത്തുന്നവർ രക്ത പരിശോധനകൾക്ക് കുടുതൽ പണം നൽകി ആശുപത്രിക്ക് പുറത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സർക്കാർ നേരിട്ടോ എച്ച്.ഡി.സി യുടെ കീഴിലോ വആധുനിക ലാബ് തുടങ്ങണമെന്നാണ് ആവശ്യം. പണം കൊടുത്ത് പുറത്തുള്ള സ്വകാര്യ ലാബുകളിലേക്ക് രോഗികളെ പറഞ്ഞ് വിടുന്നത് ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ആനുകൂല്യത്തിന് അർഹരായവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് പണം കുറച്ചും സേവനം നൽകാൻ ലാബ് സ്ഥാപിച്ചാൽ പുറത്തെ പണക്കൊള്ള അവസാനിപ്പിക്കാനാകും. ആശുപത്രിക്ക് പുറത്തെ ലാബ് പരിശോധനകളിൽ വിവിധയിടങ്ങളിൽ വ്യത്യസ്ത റിപ്പോർട്ടുകളാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഡോക്ടർമാർ ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരുന്ന് കുറിക്കുന്നത് രോഗികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. ഇത്തരം പരാതികളിൽ കൂടുതൽ അന്വേഷണം നടത്താത്തത് ഇക്കൂട്ടർക്ക് തുണയാകുന്നു. മത്സ്യ-കയർ-കർഷക തൊഴിലാളികളടക്കം ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവർ ഉൾെപ്പടെ കൊല്ലം ജില്ലയിൽനിന്നടക്കം ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമാണ് വണ്ടാനം മെഡിക്കൽ കോളജ്. മരുന്നിനും ഭക്ഷണത്തിനും പണമില്ലാതെ അനേകം രോഗികളാണ് വിവിധ വാർഡുകളിൽ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.